ഒരുമിച്ച് പിറന്നാള്‍ മധുരം പങ്കിട്ട് ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമാ സഭ അധ്യക്ഷന്മാര്‍

വിവിധ സഭാ അധ്യക്ഷന്‍മാരുടെ ഒരുമിച്ച് ചേര്‍ന്നുള്ള പിറന്നാള്‍ ആഘോഷം അപൂര്‍വ്വത നിറഞ്ഞതായി മാറി. ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമാ സഭ അധ്യക്ഷന്‍മാരാണ് ഒരുമിച്ച് പിറന്നാള്‍ മധുരം പങ്കിട്ടത്. തിരുവല്ല നെല്ലാട് ആശാഭവനിലായിരുന്നു സഭാപിതാക്കന്മാര്‍ ഒന്നിച്ച ആഘോഷ പരിപാടികള്‍ നടന്നത്.

ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് സഭാധ്യക്ഷന്‍മാരെ വരവേറ്റത്. ഇരുവര്‍ക്കും 73 ന്റെ മധുരപകിട്ട്. ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയായിരുന്നു പിറന്നാള്‍ ദിനത്തില്‍ മുന്നില്‍.

മാര്‍ത്തോമ സഭാ അധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മെത്രാപ്പൊലീത്തയുടെ പിറന്നാള്‍ അടുത്ത ശനിയാഴ്ചയുമാണ്. ഇതോടെയാണ് വിശേഷ ദിവസങ്ങളുടെ ആഘോഷങ്ങളും ഒരുമിച്ചാകാന്‍ തീരുമാനിച്ചത്.

ആശാഭവന്‍ അങ്കണത്തില്‍ ഇരുവരും ചേര്‍ന്ന് വൃക്ഷ തൈ നട്ടു . പിന്നീട് അന്തേവാസികള്‍ക്കൊപ്പം പിറന്നാള്‍ സദ്യ. വൈദികരും സന്യസ്തരും അടക്കമുള്ളവര്‍ അപൂര്‍വ്വത നിറഞ്ഞ ആഘോഷ ചടങ്ങില്‍ പങ്കാളികളായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News