‘സ്വന്തം നിലയിൽ നിലപാട് സ്വീകരിക്കുന്നു’; ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി

ചെന്നിത്തലയുടെ നീക്കത്തിൽ കെപിസിസി നേതൃത്വത്തിന് അതൃപ്തി. ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടു വരുന്നു എന്ന പ്രഖ്യാപനത്തിൽ ആണ് അതൃപ്തി. പാർട്ടിയും നിയമസഭാകക്ഷിയും തീരുമാനം പറയുന്നതിനു മുമ്പായി ചെന്നിത്തല നേരിട്ട് പ്രഖ്യാപനം നടത്തി കെ സുധാകരനും വിഡി സതീശനും ചെന്നിത്തലയെ അതൃപ്‌തി അറിയിക്കും.

പാർട്ടി നിലപാടുകൾ സ്വന്തം നിലയ്ക്ക് പ്രഖ്യാപിച്ച്‌ മുന്നോട്ടു പോകുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയന്ത്രിക്കാനാണ് കെപിസിസി നേതൃത്വത്തിന് നീക്കം. ലോകായുക്ത ഓർഡിനൻസിനെതിരെ നിയമസഭയിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനമാണ് കെ സുധാകരനെയും വിഡി സതീശനെയും ചൊടിപ്പിച്ചിരിക്കുന്നത്.

കെപിസിസിയുടെ നയപരമായ വിഷയങ്ങളിൽ സ്വന്തം നിലക്ക് ചെന്നിത്തല അഭിപ്രായം പറയേണ്ടതില്ലെന്നാണ് കെപിസിസി തീരുമാനം. ഇക്കാര്യം കെ സുധാകരനും സതീശനും നേരിട്ട് ചെന്നിത്തല അറിയിക്കും. എന്നാൽ ലോകായുക്ത വിഷയത്തിൽ മുന്നണിയുടെ പൊതു നിലപാടാണ് താൻ പറഞ്ഞതെന്നാണ് ചെന്നിത്തലയുടെ ന്യായം.

മുൻപും പല മുതിർന്ന നേതാക്കൾ ഇത്തരത്തിൽ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. താൻ പ്രതിപക്ഷ നേതാവായിരുന്ന ഘട്ടത്തിൽ വിഡി സതീശൻ താനറിയാതെ നോട്ടീസുകൾ നൽകിയ കാര്യവും ചെന്നിത്തല നേതൃത്വത്തെ ഓർമപ്പെടുത്തുന്നുണ്ട്.

മുല്ലപ്പള്ളി അധ്യക്ഷനായിരുന്ന ഘട്ടത്തിൽ അതിനെ വെല്ലുവിളിച്ച്
കെ സുധാകരൻ നിലപാട് സ്വീകരിച്ചതും ചെന്നിത്തല ചൂണ്ടി കാണിക്കുന്നു. എന്നാൽ നേതൃത്വം അഭിപ്രായം പറയുന്നതിനു മുൻപ് ചെന്നിത്തല മാധ്യമങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് അംഗീകരിക്കേണ്ടതില്ലെന്നാണ് കെപിസിസി സ്വീകരിച്ചിരിക്കുന്ന നിലപാട്. ഈയാഴ്ച നിയമസഭ കൂടാനിരിക്കുന്ന ഘട്ടത്തിലാണ് സഭയിലെ നിലപാട് സംബന്ധിച്ച വിഷയത്തിൽ തർക്കം ഉടലെടുത്തിരിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News