ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ബിജെപിക്കായി വോട്ട് തേടി കോണ്‍ഗ്രസ് എംപി

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് എം.പി. ബി.ജെ.പിയെ തോല്‍പിച്ച് പഞ്ചാബില്‍ അധികാരം തിരിച്ചു പിടിക്കേണ്ടത് തങ്ങളുടെ രാഷ്ട്രീയ പ്രതിച്ഛായയുടെ പ്രശ്നമാണെന്ന് കോണ്‍ഗ്രസ് ആലര്‍ത്തിക്കുമ്പോഴാണ് ഇത്തരത്തില്‍ ഒരു സംഭവം.

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ ഭാര്യയും കോണ്‍ഗ്രസ് എം.പിയുമായ പ്രനീത് കൗര്‍ ബി.ജെ.പി യോഗത്തില്‍ പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുക്കുക മാത്രമല്ല ബി.ജെ.പി സഖ്യസ്ഥാനാര്‍ത്ഥിക്കായി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

നിലവില്‍ പഞ്ചാബില്‍ ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയാണ് അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പി.എല്‍.സി). പട്യാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായ കൗര്‍, പട്യാല അര്‍ബന്‍ മണ്ഡലത്തില്‍ ബി.ജെ.പിക്കായി മത്സരിക്കുന്ന ഭര്‍ത്താവ് അമരീന്ദറിനായി ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് പട്യാല അര്‍ബന്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തനിക്കായി പ്രചരണത്തിനിറങ്ങാനോ, അതിന് പറ്റില്ലെങ്കില്‍ എം.പി സ്ഥാനം രാജിവെച്ച് പുറത്ത് പോവാനും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തനിക്ക് വലുത് തന്റെ കുടുംബമാണെന്നും, കുടുംബത്തിന് വേണ്ടി മാത്രമേ താന്‍ നിലകൊള്ളുകയുള്ളൂ എന്നായിരുന്നു കൗറിന്റെ മറുപടി. പാര്‍ട്ടിയില്‍ നിന്നും അമരീന്ദര്‍ രാജി വെച്ചതിന് പിന്നാലെ കൗറും ഇത്തരത്തിലുള്ള നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News