ADVERTISEMENT
ആലുവ – മുട്ടം, തൈക്കാവിന് സമീപം ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ചായക്കടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ മരിച്ചു.
ആലുവ നൊച്ചിമ സ്വദേശി ബക്കറാണ് മരിച്ചത്.പരിക്കേറ്റ മറ്റ് മൂന്ന് പേർ ചികിത്സയിലാണ്. കടയിൽ ചായ കുടിച്ചു കൊണ്ടിരിക്കെയാണ് ബക്കർ ഉൾപ്പടെയുള്ളവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറിയത്.
പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികൾ ഉൾപ്പടെ 5 പേരാണ് കാറിലുണ്ടായിരുന്നത്.ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് കാറിലുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.