‘മുത്തച്ഛൻ നമ്മെവിട്ടെവിടേയ്‌ക്ക് പോവാനാണല്ലെയുണ്ണീ’… ഒഎൻവിയ്ക്ക് കൊച്ചുമകളുടെ സംഗീതസമർപ്പണം

മഹാകവി ഒഎൻവി കുറുപ്പിന്റെ ഓർമദിനത്തോടനുബന്ധിച്ച് ഗാനാഞ്ജലിയുമായി കൊച്ചുമകൾ അപർണ രാജീവ്.

ഒ.എന്‍.വിയുടെ മുത്തച്ഛൻ എന്ന പ്രസിദ്ധമായ കവിതയെ ആസ്പദമാക്കിയുള്ള മ്യൂസിക് വീഡിയോയാണ് അപർണ പുറത്തിറക്കിയത്. കൊച്ചുമകൻ ഉണ്ണിയും മരിച്ചുപോയ മുത്തച്ഛനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കവിതയാണ് “മുത്തച്ഛൻ”. ഒ.എൻ.വിയുടെ മകൻ രാജീവ് ഒ. എൻ.വി. ഈണം പകർന്ന കവിത അപർണയാണ് ആലപിച്ചിരിക്കുന്നത്.

മുത്തച്ഛൻ; എനിക്കേറ്റവും പ്രിയമുള്ള കവിത: ഒഎൻവിയെപ്പറ്റി ചെറുമകൾ​|Aparna Rajeev

പ്രകാശ് റാണയാണ് വീഡിയോയുടെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. മുത്തച്ഛനൊപ്പമുള്ള ഓർമച്ചിത്രവും അപർണ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വേറിട്ട ദൃശ്യാനുഭവം കൂടെ സമ്മാനിച്ചാണ് ‘മുത്തച്ഛൻ’ കവിത പ്രേക്ഷകർക്കരികിലെത്തിയത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ഗാനം ഇതിനോടകം നിരവധി ആസ്വാദകരെയും സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ആസ്വാദകരിൽ പലരും വിഡിയോ പങ്കുവയ്ക്കുകയുമുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here