‘കൈതി 2’ റിലീസിനെതിരെയുള്ള സ്റ്റേ റദ്ദാക്കി

ലോകേഷ് കനകരാജ് കാര്‍ത്തിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന കൈതി2ന് എതിരെയുള്ള സ്റ്റേ റദ്ദാക്കി. കൈതി1 വന്‍ വിജയമായതിന് പിന്നാലെയാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രം മോഷണമാണെന്ന് മലയാളിയായ രാജീവ് ഫെര്‍ണാണ്ടസ് ആരോപിക്കുകയും ചിത്രത്തിനെതിരെ ഹര്‍ജി കൊടുക്കുകയും ചെയിതിരുന്നു. ഇതേ തുടര്‍ന്ന് ചിത്രത്തിന് സ്റ്റേ വന്നു.

എന്നാലിപ്പോള്‍ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് രാജീവ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. സിനിമയുടെ സ്റ്റേ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചതായി കൊല്ലം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എം മനോജ് നിരീക്ഷിച്ചു.

2007ല്‍ താന്‍ എഴുതിയ നോവലില്‍ നിന്നാണ് കൈതിയുടെ ഇതിവൃത്തം പകര്‍ത്തിയതെന്നായിരുന്നു രാജീവ് ഫെര്‍ണാണ്ടസിന്റെ ആരോപണം. രാജീവ് കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈയിലെ ജയിലില്‍ കഴിയുന്ന കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്താണ് നോവല്‍ എഴുതിയിരുന്നത്. ഒരു തമിഴ് നിര്‍മാതാവ് ഇത് സിനിമയാക്കാമെന്ന് പറഞ്ഞ് അഡ്വാന്‍സ് തന്നിരുന്നു. ലോക്ക്ഡൗണിന് ഇടയില്‍ കൈതി ടിവിയില്‍ കണ്ടപ്പോഴാണ് തന്റെ കഥ സിനിമയായ വിവരം അറിയുന്നതെന്നും രാജീവ് പറഞ്ഞിരുന്നു.

രാജീവ് ഇതിന് പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. എഴുതിയ കഥയുടെ കൈയെഴുത്ത് അടക്കമുള്ള രേഖകള്‍ കോടതിയില്‍ രാജീവ് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News