ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍ ഇഖാമ അസാധുവാകുന്ന സംവിധാനം പുനസ്ഥാപിക്കാനൊരുങ്ങി കുവൈത്ത്. ആറുമാസത്തില്‍ കൂടുതല്‍ കുവൈത്തിന് പുറത്തു താമസിച്ചാല്‍ ഇഖാമ അസാധുവാകുന്ന നിയമം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആണ് നേരത്തെ താല്‍ക്കാലികമായി മരവിപ്പിച്ചത്.
നിലവില്‍ ഗാര്‍ഹിക ജോലിക്കാര്‍ക്ക് മാത്രമുള്ള നിബന്ധന മറ്റുവിസ കാറ്റഗറികള്‍ക്കും ബാധകമാക്കാനാണ് നീക്കം. രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് ആറുമാസ നിബന്ധന പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.
ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കി. യാത്രാ നിയന്ത്രണങ്ങള്‍ കാരണം കുവൈത്തിലേക്ക് മടങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കാനും അവസരം നല്‍കിയിരുന്നു.
ഇഖാമ കാലാവധി അവസാനിക്കാരായവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കാതെ തന്നെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പുതുക്കാമെന്നും ജനുവരിയില്‍ അധികൃതര്‍ അറിയിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.