ഐപിഎല്‍; രണ്ടാം ദിനത്തിലെ ലേല നടപടികള്‍ ആരംഭിച്ചു; അജിന്‍ക്യ രഹാനെ കൊല്‍ക്കത്തയില്‍

ഐപിഎല്‍ 2022 മെഗാ താരലേലത്തിന്റെ രണ്ടാം ദിനത്തിലെ ലേല നടപടികള്‍ ആരംഭിച്ചു. രണ്ടാം ദിനത്തിലെ ആദ്യ താരമായ ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രത്തെ 2.60 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.

അജിന്‍ക്യ രഹാനെയെ ഒരു കോടി രൂപയ്‌ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. അതേസമയം ഡേവിഡ് മാലന്‍, ഓയിന്‍ മോര്‍ഗന്‍, മാര്‍നസ് ലബുഷെയ്‌ന്‍, ആരോണ്‍ ഫിഞ്ച്, സൗരഭ് തിവാരി, ചേതേശ്വര്‍ പുജാര എന്നിവരെ ആദ്യഘട്ടത്തില്‍ വാങ്ങാനാളുണ്ടായില്ല.

ആദ്യ ദിനം താരമായത് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇഷാന്‍ കിഷനായിരുന്നു. ഇതുവരെയുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക നേടിയത് ഇഷാന്‍ കിഷനാണ്. 15.25 കോടിക്ക് താരത്തെ മുംബൈ ഇന്ത്യന്‍സ് തിരികെയെത്തിച്ചു. താരത്തിനായി മുംബൈയും മറ്റ് ടീമുകളുമായി കടുത്ത മത്സരം തന്നെ നടന്നു.

ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ തന്നെ ലേലം ആരംഭിച്ചു. ആദ്യ ദിനം ലേല നടപടികള്‍ക്കിടെ തളര്‍ന്നുവീണ ഹ്യൂഗ് എഡ്‌മെഡെസിനു പകരം കമന്റേറ്റര്‍ ചാരു ശര്‍മയാണ് ഇന്നും ലേല നടപടികള്‍ നിയന്ത്രിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News