മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡിജിറ്റല്‍ റീസര്‍വേ ഏപ്രിലില്‍ ആരംഭിക്കുമെന്ന് മന്ത്രി കെ രാജന്‍

നൂറുദിന കര്‍മ്മ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ റീസര്‍വേ ഏപ്രിലില്‍ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. നാലു വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും.

ഇതിനായി 807 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തില്‍ അംഗീ കാരം നല്‍കിയതായും ആദ്യഘട്ടമായി 339 കോടി രൂപ റീബില്‍ഡ് കേരള ഇനീഷിയേറ്റീവില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതായും മന്ത്രി അറിയിച്ചു.

സര്‍വേ നടപടിക്കായി 1500 ഓളം സര്‍വെയര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ആദ്യ മൂന്ന് വര്‍ഷം 400 വില്ലേജുകളിലും നാലാം വര്‍ഷം 350 വില്ലേജുകളിലും റീസര്‍വേ പൂര്‍ത്തിയാക്കും. 1550 വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വേ നാലു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കി ഭൂസംബന്ധമായ നടപടികള്‍ എല്ലാം ഓണ്‍ലൈനില്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

സര്‍വേ ത്വരിതപ്പെടുത്തുന്നതിന് 28 സിഒആര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. കെട്ടിടങ്ങളുടെ മുകളിലും തടസങ്ങളില്ലാത്ത പ്രദേശങ്ങളിലുമാണ് കോര്‍സ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. കോര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള ടെണ്ടറും എഗ്രീമെന്റും പൂര്‍ത്തിയാക്കി.

റീസര്‍വേയ്ക്കായുള്ള ആര്‍ടികെ റോവറും, റോബോട്ടിക് ടോട്ടല്‍ സ്റ്റേഷനുമായി വാങ്ങുന്നതിനുള്ള ആഗോള ടെന്‍ഡര്‍ നടപടികള്‍ സര്‍വേ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഈ മാസം 17നകം ഈ നടപടി പൂര്‍ത്തിയാക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News