ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് ബസ്!!!

ലോകത്തിലെ ഏറ്റവും ദീര്‍ഘമായ റോഡ് യാത്ര നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി വഴിയുള്ള ഗതാഗതം സാധാരണ നിലയിലാക്കിക്കൊണ്ട് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കാനുള്ള പദ്ധതികള്‍ അഡ്വഞ്ചേഴ്സ് ഓവര്‍ലാന്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ അത്യാധുനിക സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ആഡംബര ബസുകള്‍ പുറപ്പെടുന്നതോടെ ഡല്‍ഹി-ലണ്ടന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

റൂട്ടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിക്കഴിഞ്ഞാല്‍, അഡ്വഞ്ചേഴ്സ് ഓവര്‍ലാന്‍ഡിന്റെ ‘ബസ് ടു ലണ്ടന്‍’ എന്ന സംരംഭത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 70 ദിവസത്തിനുള്ളില്‍ ഏകദേശം 20,000 കിലോമീറ്റര്‍ ദൂരം താണ്ടി 18 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ലണ്ടനില്‍ എത്താമെന്നാണ് പറയുന്നത്. റോഡ് യാത്രയ്ക്ക് മുഴുവനായും കൂടി 15 ലക്ഷം രൂപയാണ് ചെലവ്. ഇതില്‍ ടിക്കറ്റുകള്‍, വിസകള്‍, വിവിധ രാജ്യങ്ങളിലെ താമസം തുടങ്ങിയ എല്ലാ സേവനങ്ങളും ഉള്‍പ്പെടുന്നുണ്ട്.

ഇത് രണ്ടാം തവണയാണ് 46 വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് ബസില്‍ യാത്ര ചെയ്യാന്‍ ആളുകള്‍ക്ക് അവസരം ലഭിക്കുന്നത്. 1957 ല്‍ സമാനമായ ഒരു ബസ് സര്‍വീസ് ഒരു ബ്രിട്ടീഷ് കമ്പനി നടത്തിയിരുന്നു. അന്ന് ഡല്‍ഹി വഴി കൊല്‍ക്കത്തയില്‍ നിന്ന് ലണ്ടനിലേക്കായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ആ ബസ് അപകടത്തില്‍പ്പെട്ടത്തോടെ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ആ സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു.

ആല്‍ബര്‍ട്ട് ടൂര്‍സ് എന്ന കമ്പനി സിഡ്‌നി-ഇന്ത്യ-ലണ്ടന്‍ എന്ന ആശയത്തില്‍ ഇതിനുശേഷം ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചിരുന്നു. 1976 വരെ ആ സര്‍വ്വീസ് തുടര്‍ന്നുവെങ്കിലും ഇറാനിലെ ആഭ്യന്തര സംഘട്ടനവും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷവും കാരണം നിര്‍ത്തിവയ്ക്കേണ്ടി വരികയായിരുന്നു. മുന്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയ എല്ലാ റൂട്ടുകളെയും മറികടന്നാവും ഇപ്പോള്‍ അഡ്വഞ്ചേഴ്സ് ഓവര്‍ലാന്‍ഡ് ബസ് സര്‍വീസ് നടത്തുകയെന്നാണ് വിവരം.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മ്യാന്‍മര്‍, തായ്‌ലന്‍ഡ്, ചൈന, കിര്‍ഗിസ്ഥാന്‍ വഴി ബസ് ഫ്രാന്‍സിലെത്തും. പുറമെ, ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ഒരു ക്രൂയിസ് കപ്പലും ഉപയോഗിക്കും. ഫ്രാന്‍സിലെ കാലായിസില്‍ നിന്ന് ഇംഗ്ലണ്ടിലെ ഡോവറിലേക്ക് ബസ് കൊണ്ടുപോകാന്‍ ഒരു ഫെറി സര്‍വീസും ഉപയോഗിക്കും. ഈ യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂറാണ് എടുക്കുന്നത്. തുടര്‍ന്ന് ഡോവറിയില്‍ നിന്ന് ബസ് ലണ്ടനിലേക്ക് പോകും. ബസില്‍ 20 സീറ്റുകളും ഓരോ യാത്രക്കാര്‍ക്കും അവരവരുടെ ക്യാബിനുകളും ഉണ്ടായിരിക്കും. ഭക്ഷണം കഴിക്കാനും ഉറങ്ങാനുമുള്ള എല്ലാം സൗകര്യങ്ങളും ബസില്‍ ഉണ്ടാകും. വിസ ഉള്‍പ്പെടെ ആവശ്യമായ എല്ലാ രേഖകളുമായി ഈ ബസില്‍ യാത്ര ചെയ്യാനാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News