ഒരു ബീഫ് ദം ബിരിയാണി ട്രൈ ചെയ്യുന്നോ ?

ബീഫ് ബിരിയാണി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും. വീട്ടില്‍ വളരെ പെട്ടന്ന് നല്ല രുചിയോടെ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു കിടിലന്‍ ഐറ്റം കൂടിയാണ് ബീഫ് ബിരിയാണ്.

വളരെ കുറഞ്ഞ സമയംകൊണ്ട് നാവില്‍ വെള്ളമൂറുന്ന ബീഫ് ബിരയാണ് എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കാം…

ആവശ്യമായ ചേരുവകള്‍:

1) ബീഫ് – ഒരു കിലോ ഇടത്തരം കഷണങ്ങള്‍ ആക്കിയത്.
2) സവാള – ഒരു കിലോ കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്.
3) ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്  ഓരോ ടേബിള്‍ സ്പൂണ്‍ വീതം
4) മല്ലി പൊടി – നാല് ടേബിള്‍ സ്പൂണ്‍
5 ) മുളക് പൊടി – രണ്ട് ടേബിള്‍ സ്പൂണ്‍
6 ) കുരുമുളക് പൊടി – ഒരു ടീസ്പൂണ്‍
7 ) മഞ്ഞള്‍ പൊടി – ഒരു ടീസ്പൂണ്‍
8 ) ഗരം മസാല – രണ്ട് ടീ സ്പൂണ്‍
9 ) ഉപ്പ് – ആവശ്യത്തിന്
10)മല്ലിയില പുതിനയില – ഒരു പിടി വീതം
1 1) എണ്ണ – നാല് ടേബി സ്പൂണ്‍
12 ) കൈമ അരി – ഒരു കിലോ
13 ) നെയ്യ് – അഞ്ച് ടേബിള്‍ സ്പൂണ്‍
14) അണ്ടിപരിപ്പ്, കിസ്മിസ്, സവാള വറുത്തത് – ഗാര്‍ണിഷ് ചെയ്യാന്‍

ചേരുവകൾ:

  • ബീഫ് -300 ഗ്രാം

  • ബിരിയാണി /ജീരകശാല അരി -2കപ്പ്‌

  • വെള്ളം – 4 കപ്പ്‌

  • മസാല കൂട്ട് -2 ചെറിയ കഷ്ണം കറുവപട്ട+1 തക്കോലം +4ഏലക്ക +4 ഗ്രാമ്പു +1ബിരിയാണി ഇല

  • മഞ്ഞൾ പൊടി, ഗരം മസാല -2 ടീസ്പൂൺ +1 ടീസ്പൂൺ പിന്നെ ഒരു നുള്ള് ധം ഇടുമ്പോൾ

  • സവോള നീളത്തിൽ അരിഞ്ഞത് -3

  • തക്കാളി അരിഞ്ഞത് -2ത

  • തൈര് -2 ടേബിൾസ്പൂൺ

  • ക്യാഷ്യു, കിസ്മിസ് -2 ടേബിൾസ്പൂൺ വീതം

  • മല്ലി ഇല -ഒരു കൈപിടി

അരപ്പ്:

  • പച്ച മുളക് -6

  • വെളുത്തുള്ളി -6

  • ഇഞ്ചി -2 ടേബിൾസ്പൂൺ

  • മല്ലി ഇല + പുതിന ഇല – ഒരു കൈപിടി

  • നാരങ്ങ നീര് – ചില തുള്ളികൾ

തയാറാക്കുന്നവിധം:

ബീഫ്:

ആദ്യം അരപ്പിൽ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം ചേർത്ത് അരച്ചെടുക്കുക. പ്രഷർ കുക്കറിൽ ബീഫ്, അരപ്പിൽ പകുതി ഭാഗം (ബാക്കി മസാലക്ക് മാറ്റിവെക്കാം), മഞ്ഞൾ പൊടി ഒരു നുള്ള്, കുരുമുളകു പൊടി, ഗരം മസാല ആവശ്യത്തിന് ഉപ്പും ചേർത്ത് മൂന്ന് വിസിൽ അഥവാ വേവ് അനുസരിച്ചു വേവിച്ചെടുക്കുക.

റൈസ്:

ഒരു പാനിൽ സ്വൽപം നെയ്‌ ചൂടാക്കി കറുവാ പട്ട, തക്കോലം, ഗ്രാമ്പു, ഏലക്ക, ബിരിയാണി ഇല എന്നിവ ഇട്ട് വഴറ്റിയ ശേഷം കഴുകിയെടുത്ത അരി വെള്ളമില്ലാതെ ഇടുക. വെള്ളത്തിന്‍റെ അംശം മാറിയ ശേഷം വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിക്കുക.

മസാല:

പാനിൽ എണ്ണ ചൂടാക്കി സവോള, ക്യാഷ്യു, കിസ്മിസ് എന്നിവ ഫ്രൈ ചെയ്തെടുക്കുക, മാറ്റി വെക്കുക.ബാക്കി എണ്ണയിൽ സവോള ചേർത്ത് വഴറ്റുക. നേരത്തെ മാറ്റിവെച്ചിരുന്ന ബാക്കി അരപ്പ് ചേർക്കുക. വഴറ്റിയ ശേഷം മഞ്ഞൾ ഒരു നുള്ള് ഗരം മസാല എന്നിവ ചേർത്ത് പച്ച മണം മാറുമ്പോൾ തക്കാളി മല്ലിഇല ചേർത്ത് വഴറ്റുക. അതിനു ശേഷം തൈരും നാരങ്ങ നീരും ചേർത്ത് ഇളക്കുക. എണ്ണ തെളിയുമ്പോൾ വേവിച്ച ബീഫും അതിന്‍റെ വെള്ളവും ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് കുക്ക് ചെയുക. എണ്ണ തെളിയും വരെ.

ധം:

എണ്ണ തെളിഞ്ഞ ശേഷം ബീഫ് മസാല വലിയ പാത്രത്തിൽ നിരത്തി അതിന്‍റെ മുകളിൽ ഒരു ലയർ റൈസ് ഇടുക. വറുത്ത സവോള, കാഷ്യു കിസ്മിസ്, മല്ലിഇല, സ്വൽപം നെയ്‌, സ്വൽപം ഗരം മസാല തൂവുക. പിന്നെ 3 ടേബിൾസ്പൂൺ മഞ്ഞൾപൊടി മൂന്ന് ടേബിൾ സ്പൂൺ വെള്ളത്തിൽ യോജിപ്പിച്ചു തെളിച്ചു കൊടുക്കുക കളറിന്. ഇതു പോലെ ബാക്കി റൈസ് അടുത്ത ലയർ ആയി ഇടുക. അടപ്പുവെച്ച് നല്ല ടൈറ്റ് ആയി അടക്കുക. അലൂമിനിയം ഫോയിൽ ഉണ്ടേൽ അതോടെ വെച്ച് അടക്കാം. 10 മിനിറ്റ് ലോ ഫ്‌ളൈമിൽ ധം ആക്കുക. സ്വാദിഷ്ടമായ സ്പെഷ്യൽ നാടൻ ബീഫ് ധം ബിരിയാണി റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News