ഐപിഎല്‍ താരലേലത്തില്‍ ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് ആര്യന്‍ ഖാനും സുഹാന ഖാനും

ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാതിരുന്ന ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് മക്കളായ ആര്യന്‍ഖാനും സുഹാന ഖാനുമെത്തി. ട്വിറ്ററിലൂടെ താരലേല ചര്‍ച്ച നടത്തുന്ന ആര്യന്‍ഖാന്റെയും സുഹാനെയുടെയും ചിത്രം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് പുറത്തുവിട്ടത്. ‘ഐപിഎല്‍ താരലേലത്തിലെ തന്ത്രങ്ങളെക്കുറിച്ചുള്ള ക്രാഷ് കോഴ്സ്, സിഇഒയില്‍ നിന്ന് ഞങ്ങളുടെ പുതുതലമുറയിലേക്ക്’, എന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിട്ടുള്ളത്.

ടീം സിഇഒ വെങ്കി മൈസൂറിനും ജൂഹി ചൗളയുടെ മകള്‍ ഝാന്‍വി മെഹ്തയ്ക്കുമൊപ്പം ഒരു മേശയ്ക്ക് ചുറ്റും ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചയിലിരിക്കുന്ന ആര്യന്റെയും സുഹാനയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഷാരൂഖ് ഖാനെ പ്രതിനിധീകരിച്ച് വെള്ളിയാഴ്ച നടന്ന ഐപിഎല്‍ പ്രീ ഓക്ഷന്‍ ഇവന്റിലും ഇവര്‍ എത്തിയിരുന്നു.

ഐപിഎല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യപ്പെട്ട പ്രീ ഓക്ഷന്‍ ഇവന്റിന്റെ ചിത്രങ്ങളിലും ആര്യന്റെ സാന്നിധ്യം ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷവും ആര്യന്‍ ഖാന്‍, ഷാരൂഖിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. എന്നാല്‍ സുഹാനയുടെ ആദ്യ ഐപിഎല്‍ താരലേലമാണിത്. ആര്യന്‍ ഖാന്‍ നിലവില്‍ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ജാമ്യത്തിലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമകള്‍ ഷാരൂഖ് ഖാനും ജൂഹി ചൗളയുമാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News