ശ്രോതാക്കളില്‍ മധുര സ്മരണകളുണര്‍ത്തി വീണ്ടും ഒരു റേഡിയോ ദിനം കൂടി

ഇന്ന് ലോക റേഡിയോ ദിനം. ദൃശ്യ മാധ്യമങ്ങളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും  കടന്നുവരവ് വലിയതോതിൽ ബാധിച്ചെങ്കിലും റേഡിയോ ഇന്നും പുതിയ രൂപങ്ങളിൽ അതിജീവിക്കുന്നു.

റേഡിയോ ഒരു കാലഘട്ടത്തിലെ ഗൃഹാതുരതയാണ്. ഒരു തലമുറയുടെ സമയം നിയന്ത്രിക്കുന്ന ഘടികാരമാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെയും ജനപ്രിയ സോഷ്യൽ മീഡിയകളുടെയും കാലത്തു പോലും റേഡിയോ മികച്ച ആശയവിനിമയ മാധ്യമമായി തുടരുന്നു.

റേഡിയോ ക്ലബ് ഓഫ് ബോംബെ യുടെ നേതൃത്വത്തിൽ  1923 ലാണ് ഇന്ത്യയിൽ ആദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. ഇത് 1956 വരെ ആൾ ഇന്ത്യ റേഡിയോ എന്ന് അറിയപ്പെട്ടിരുന്നെങ്കിലും പിന്നീട്‌ ആകാശവാണി യായി ജനഹൃദയങ്ങളിൽ ഇടം പിടിച്ചു.

ഉൾനാടൻ ചായക്കടകളിൽ ലോക വാർത്തകളെത്തിച്ച്, ഇഷ്ട ഗാനങ്ങൾക്കായി കാതോർത്ത്, നാടകോത്സവ ങ്ങളിലൂടെ ആവേശം സൃഷ്ടിച്ച്, വീടുകളിലെ നിറസാന്നിധ്യമായി, ഒരു ജനതയുടെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ കാലഘട്ടത്തിന്റെ പേരാണ് റേഡിയോ. പ്രക്ഷേപണം ചെയ്യുന്ന ഭാഷയുടെ വൈവിധ്യത്തിൽ  ഇന്ന് ലോകത്തെ ഏറ്റവും വലിയ റേഡിയോ സംഘടനയാണ് ആകാശവാണി.

23 അംഗീകൃത ഭാഷകളിലും  179 പ്രാദേശിക ഭാഷകളിലുമായി  420 റേഡിയോ നിലയങ്ങൾ വഴി രാജ്യത്തൊട്ടാകെ ആകാശവാണി ശ്രോതാക്കളിൽ എത്തുന്നു. സാങ്കേതിക വിദ്യയുടെയും നവമാധ്യമങ്ങളുടെ യും കുത്തൊഴുക്കിൽപെട്ട്  പോയിട്ടും ന്യൂജൻ FM കളുടെ വേഷപ്പകർച്ചയിലെത്തി കൊവിഡ് കാലത്തും ശ്രോതാക്കൾക്ക് കൂട്ടിരിക്കുകയാണ് റേഡിയോ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News