ഗിന്നസ് ബുക്കില്‍ കയറിയ ‘ഉഗാണ്ടന്‍ പലഹാരം’

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ തെരുവുകളില്‍ ലഭിക്കുന്ന പലഹാരമാണ് എഗ്ഗ് റോളക്‌സ് . മൈദയും മുട്ടയും പച്ചക്കറികളും ചേര്‍ത്ത് തയ്യാറാക്കുന്ന എഗ്ഗ് റോളക്‌സ് ഇവിടുത്തുകാരുടെ ഇഷ്ടവിഭവമാണ്. ഉഗാണ്ടയില്‍ ഒരു ചൊല്ലുണ്ടത്രേ റോളക്‌സ് (ആഡംബര വാച്ച് ) ഞങ്ങള്‍ അണിയാറില്ല കഴിക്കാറെ ഉള്ളു എന്ന്.

എന്നാല്‍ എഗ്ഗ് റോളക്‌സ് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഉഗാണ്ടന്‍ യൂട്യൂബറായ വാകിസോ ജില്ലയിലെ കസോക്കോയിലെ റെയ്മണ്ട് കഹ്മ്മയും 60 പേരും ചേര്‍ന്ന് തയ്യാറാക്കിയ 200 കിലോ ഭാരമുള്ള എഗ്ഗ് റോളക്‌സ്, ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ്.

ഒരു വര്‍ഷത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് റെയ്മണ്ട് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 72 കിലോ മൈദയും, 90 കിലോ പച്ചക്കറികളും, 1200 മുട്ടകളും ചേര്‍ത്ത് 14 മണിക്കൂറും 36 മിനിട്ടുമെടുത്താണ് 200 കിലോയുള്ള എഗ്ഗ് റോളക്‌സ് തയ്യാറാക്കിയത്. 2.32 മീറ്റര്‍ നീളവും 0.66 മീറ്റര്‍ കനവുമാണ് ഈ എഗ്ഗ് റോളെക്‌സിനുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News