കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു

തോട്ടട മനോരമ ഓഫീസിനു സമീപം ബോംബേറിൽ യുവാവ്‌ മരിച്ചു. ഏച്ചൂർ സ്വദേശി ജിഷ്‌ണു (26)ആണ്‌ മരിച്ചത്‌. തോട്ടടയിലെ കല്യാണ വീടിനു സമീപം ഞായറാഴ്‌ച ഉച്ചയോടെയാണ് സംഭവം.

വിവാഹഘോഷയാത്രയ്‌ക്കിടയിലാണ്‌ ബോംബ്‌ സ്‌ഫോടനമുണ്ടായത്‌.  മൂന്ന്‌ പേർക്ക്‌ ഗുരുതര പരിക്കുണ്ട്‌. ഇന്നലെരാത്രി വിവാഹവീട്ടിലെ ഗാനമേളയുമായി ബന്ധപ്പെട്ട്‌ വാക്കേറ്റം നടന്നിരുന്നു. ഇതിനെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് ബോംബ് എറിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News