പ്രകൃതി വിഭവങ്ങളുടെ ചൂഷണം പ്രമേയമാക്കി ചിത്രപ്രദർശനം

പ്രകൃതിവിഭവങ്ങളുടെ ചൂഷണം പ്രമേയമാക്കി ഒരു ചിത്രപ്രദർശനം. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ബസന്ത് പെരിങ്ങോടിൻ്റെ ചിത്രപ്രദർശനം മലിനീകരണത്തിൻ്റെ തീവ്രത ഓർമ്മപ്പെടുത്തുന്നു.

പ്രകൃതിയിലേക്ക് കണ്ണോടിക്കുകയാണ് ബസന്ത് പെരിങ്ങോടിൻ്റെ ദ കളർ ആൻ്റ് വെയിറ്റ് ഓഫ് ദ വേൾഡ് എന്ന  ചിത്രപ്രദർശനം. ഭൂമി അമ്മയാണെന്നും മാറു പിളർത്തി രക്തമൂറ്റരുതെന്നും ഓർമ്മിപ്പിക്കുന്നു ചിത്രങ്ങൾ. പ്രകൃതിവിഭവങ്ങളുടെ ചൂഷണമാണ് പ്രമേയം.

പ്രകൃതിയുടെ അതിശയിപ്പിക്കുന്ന സൗന്ദര്യവും അശാസ്ത്രീയ ചൂഷണവും അനാവരണം ചെയ്യുന്നതാണ് 41 വരകൾ. മലിനമായ വായു, ജലം, പ്ലാൻ്റുകൾ, ഖനനം  എന്നിവയെല്ലാം ചിത്രങ്ങളിൽ നിറയുന്നു.  പ്രകൃതി വിഭവങ്ങളുടെ തീവ്രമായ ചൂഷണത്തിൽ നിന്ന് പിറവിയെടുക്കുന്ന വേദനയാണ് ചിത്രങ്ങൾക്ക് പ്രചോദനമെന്ന് ബസന്ത് പറയുന്നു.

അക്രമിക്, ഗ്രാഫൈറ്റ്, ജലച്ചായം എന്നിവയിലാണ് ചിത്രങ്ങൾ ഒരുക്കിയത്. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം കാണാൻ നിരവധി പേർ എത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News