ഇന്ന് ലോക റേഡിയോ ദിനം; അനന്തപുരി എഫ് എം പ്രക്ഷേപണം നിര്‍ത്തിയതിനെതിരെ പ്രതിഷേധം ശക്തം

ഇന്ന് ലോക റേഡിയോ ദിനം. മനുഷ്യരാശിക്ക് ഒരിക്കലും മറക്കാനാവാത്ത ആത്മനിര്‍വൃതി നല്‍കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ റേഡിയോയ്ക്ക് ആയിട്ടുണ്ടെന്ന് ആര്‍ക്കും വിസ്മരിക്കാനാവില്ല. ലോകത്തെ ഏറ്റവും വലിയ റേഡിയോ ശൃംഖലകളില്‍ ഒന്നായ നമ്മുടെ ആകാശവാണിയെ ശ്രവിക്കാത്ത ഒരു ഇന്ത്യക്കാരനും ഉണ്ടാകില്ല.ടെലിവിഷന്റെ കടന്നുകയറ്റത്തിലും നമ്മള്‍ മലയാളികള്‍ അടക്കം റേഡിയോയെ കൈവിട്ടില്ല.

പ്രാദേശിക ഭാഷ സംസ്‌കാരത്തെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന് ഭാഗമായി എഫ്എം എത്തിയതോടെ വലിയ സ്വീകാര്യത ലഭിച്ചു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടായിട്ടും പ്രസാര്‍ഭാരതിയെ രാഷ്ട്രീയ നിലപാടിനനുസൃതമായി ഉപയോഗിക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്തിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ അനന്തപുരി എഫ്എം നിര്‍ത്തലാക്കാനുള്ള കാരണത്തിന് പിന്നില്‍.

രാജ്യത്തെ നിലവിലുള്ള ഭാഷ സാംസ്‌കാരിക സാമൂഹ്യ വൈവിധ്യങ്ങളെ അടിച്ചമര്‍ത്തി ഏകശിലാഘടനയിലുള്ള കേന്ദ്രീകൃത ഭരണ ശൈലി കൊണ്ടുവരുന്നതിന് ഭാഗമായാണ് അനന്തപുരി എഫ്എം ന്റെ പേരുമാറ്റത്തിനും പരിപാടിയുടെ ഘടന മാറ്റത്തിനും പിന്നില്‍.

പ്രസാര്‍ഭാരതിയുടെ തീരുമാനത്തിനെതിരെ രാജ്യസഭയിലും ശബ്ദം ഉയര്‍ന്നുകഴിഞ്ഞു .തിരുത്തല്‍ നടപടി ആവശ്യം ശക്തമായി ജോണ്‍ ബ്രിട്ടാസ് എംപി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട് തിരുവനന്തപുരം ജില്ലയിലെ മിക്ക ഭാഗങ്ങളിലും കൊല്ലം പത്തനംതിട്ട ജില്ലകളിലായി 45 ലക്ഷം ശ്രോതാക്കള്‍ ആണ് ഉള്ളത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here