വര്‍ക്കിങ് പ്രസിഡന്റ് പദവി ഒരു അക്കൊമഡേഷന്‍ മാത്രമാണെന്ന് കൊടിക്കുന്നില്‍ സുരേഷ്

വര്‍ക്കിങ് പ്രസിഡന്റ് പദവി ഒരു അക്കൊമഡേഷന്‍ മാത്രമാണെന്ന് കൊടിക്കുന്നില്‍ സുരേഷ്. കേള്‍ക്കുമ്പോള്‍ വലിയ ആകര്‍ഷകമായ പദവിയാണ്. പക്ഷേ പ്രത്യേകമായ ഒരു സംഘടനാ ചുമതലയും ഇല്ലെന്നും കൊടിക്കുന്നില്‍. സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം കെ.സുധാകരന്‍ പദവിയില്‍ തുടരുമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം. കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് അവസാനനിമിഷം തഴയപ്പെട്ട നീരസം പറയാതെ പറയുകയാണ് കൊടിക്കുന്നില്‍ സുരേഷ്. വര്‍ക്കിങ് പ്രസിഡന്റ് പദവി ഒരു അക്കൊമഡേഷന്‍ മാത്രമെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറയുന്നത്.

തന്റെയും സുധാകരന്റെയും പേരുകളാണ് അവസാനം വരെ കെപിസിസി അധ്യക്ഷ ഉണ്ടായിരുന്നത്. കൂടെ പി.ടി.തോമസിന്റെ പേരും വന്നു. ഒടുവില്‍ എന്നെയും തോമസിനെയും വര്‍ക്കിങ് പ്രസിഡന്റുമാരാക്കി. ഒപ്പം സിദ്ദിഖിനെ കൂടി വച്ചു. അങ്ങനെ ഒരു അക്കൊമഡേഷനായി മാത്രം മുന്നോട്ടു പോകുന്നു.

കേള്‍ക്കുമ്പോള്‍ വലിയ ആകര്‍ഷകമായ പദവിയാണ്. പക്ഷേ പ്രത്യേകമായ ഒരു സംഘടനാ ചുമതലയും ഇല്ല. മുല്ലപ്പള്ളിയുടെ കാലത്ത് ചില ചുമതലകള്‍ തന്നിരുന്നു. അതുകൊണ്ട് അദ്ദേഹവുമായി അടുത്തു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു.സുധാകരനുമായി അടുത്തു പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തങ്ങളൊന്നുമില്ല.ഇപ്പോള്‍ ഒരു ഉത്തരവാദിത്തവും നല്‍കിയിട്ടുമില്ല. അതുകൊണ്ട് വരുന്നു, പോകുന്നു, യോഗങ്ങള്‍ക്ക് വരുമ്പോള്‍ പ്രസിഡന്റിനെ കാണും.

അതിനപ്പുറമുള്ള ബന്ധമോ ചര്‍ച്ചയോ ഒന്നുമില്ല എന്നതാണ് സത്യമെന്നും കൊടിക്കുന്നില്‍ പറയുന്നു. മാത്രമല്ല കെപിസിസി അധ്യക്ഷ പദവിയില്‍ പല തവണ തന്റെ പേര് ഹൈക്കമാന്‍ഡിന് മുന്നില്‍ ഉണ്ടായിരുന്നെങ്കിലും കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്താണ് അവസരം ലഭിക്കാതെ പോയതെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കുന്നു.

കൂടാതെ കെ എസ് ബ്രിഗേഡില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ തനിക്കുനേരെ ഉണ്ടായ ആക്രമണങ്ങളും കൊടിക്കുന്നില്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതിപാദിക്കുന്നു.സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം കെ.സുധാകരന്‍ പദവിയില്‍ തുടരുമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാര്‍ഡ് ആണെന്ന സൂചനയും കൊടിക്കുന്നില്‍ അഭിമുഖത്തില്‍ നല്‍കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News