തിരുവനന്തപുരം തുമ്പ കടപ്പുറത്ത് കൂറ്റൻ സ്രാവ് കരയ്ക്കടിഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഒന്നര ക്വിന്റലിലേറെ തൂക്കം വരുന്ന ഉടുമ്പൻ സ്രാവ് കരയ്ക്കടിഞ്ഞത്. സ്രാവിനെ കടലിലേക്ക് വിടാൻ മത്സ്യത്തൊഴിലാളികൾ ശ്രമിച്ചേങ്കിലും ഫലം കണ്ടില്ല.
തുമ്പയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ മൽസ്യതൊഴിലാളികളുടെ കമ്പവലയിൽ കുരുങ്ങിയ ഉടുമ്പൻ സ്രാവാണ് കരയ്ക്കടിഞ്ഞത്. കരയ്ക്കെത്തുമ്പോൾ സ്രാവിന് ജീവനുണ്ടായിരിന്നു.
മത്സ്യതൊഴിലാളികൾ സ്രാവിനെ തള്ളി തീരക്കടലിൽ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ചെകിളയിൽ മണൽ കയറിയതിനെ തുടർന്ന് കരയ്ക്കടിഞ്ഞ് സ്രാവ് മണിക്കൂറുകൾക്കകം ചത്തു.
തുടർന്ന് കരയിൽ കുഴിച്ചിടാനായി നാട്ടുകാർ കഠിനംകുളം ഗ്രാമപഞ്ചായത്തിൽ അറിയിച്ചു. ഞായറാഴ്ച ആയതിനാൽ നൂറുകണക്കിന് ആളുക ഓണ് കൂറ്റൻ സ്രാവിനെ കാണാനെത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.