മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ പരാതി

യൂത്ത് കോണ്‍ഗ്രസസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയടക്കം മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മതിലകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സഹപ്രവര്‍ത്തകയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനെതിരെയാണ് മതിലകം പൊലീസ് കേസെടുത്തത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുബിന്‍ അടക്കമുള്ള 3 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് മതിലകം പൊലീസ് കേസെടുത്തത്. മാനഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ മോര്‍ഫ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന് സഹപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പറയുന്നു. ഐ.പി.സി സെക്ക്ഷന്‍ 66 ( E) 67 lT ആക്റ്റ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കയ്പ്പമംഗലത്തു നിന്നുള്ള യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയായിരുന്നു ശോഭാ സുബിന്‍. യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പനാട്ടില്‍, യൂത്ത് കോണ്‍ഗ്രസ് കൈപ്പമംഗലം മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവര്‍ക്കെതിരെയും സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒന്‍പതാം തിയതിയാണ് പരാതിക്കിടയാക്കിയ സംഭവം. പരാതിക്കാരിയും ശോഭാ സുബിനുമായി സംഘടനാ തലത്തില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. വിഷയത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് മതിലകം പൊലീസ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News