
യു എസിലെ ശൈത്യം കഠിനമേറിയതാണ്. ടെക്‌സസ് പോലെയുള്ള പ്രദേശങ്ങളില്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ മനുഷ്യര്‍ പെട്ടുപോയാല്‍ മരവിച്ചു മരിക്കാവുന്ന സ്ഥിതിയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഈ കൊല്ലം അതിലും രൂക്ഷമായ അവസ്ഥയാണ് ടെക്‌സസ് നേരിടുന്നത്.
എന്നാല്‍ ഇപ്രാവശ്യം ഈ ശൈത്യത്തെ ഒരു പ്രതിഭാസമായി കാണാന്‍ ഒരു കാരണം ഉണ്ട്. ചില സമയങ്ങളില്‍ വെടിയൊച്ച പോലെ പ്രത്യേക ശബ്ദങ്ങള്‍ ടെക്‌സസ് നിവാസികള്‍ക്ക് കേള്‍ക്കാം. ആദ്യം പേടിച്ചെങ്കിലും ശബ്ദത്തിന്റെ ഉറവിടം തേടിപോയ ഇവര്‍ ചെന്നെത്തിയത് വൃക്ഷങ്ങള്‍ക്കിടയിലാണ്. കൊടും ശൈത്യത്തില്‍ മരവിച്ചു പോയ വൃക്ഷങ്ങളോ അവയുടെ ചില്ലകളോ സ്‌ഫോടനസമാനമായ ശബ്ദത്തോടുകൂടി പൊട്ടിചിതറുന്നു.
തണുപ്പ് കൂടുതലാകുന്ന രാത്രി സമയങ്ങളിലാണ് ഈ പ്രതിഭാസം കൂടുതലായും സംഭവിക്കുന്നത്. ഒന്നിലധികം മരങ്ങളില്‍ ഒരേ സമയം ഇത് സംഭവിക്കുന്നതുകൊണ്ടാണ് വലിയ രീതിയില്‍ ശബ്ദമുണ്ടാകുന്നത്. ആര്‍ട്ടിക് മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ഇത്തരം പ്രതിഭാസം സാധാരയാണെങ്കിലും ഇവിടെനിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള ടെക്‌സസില്‍ ഇത് സംഭവിച്ചത് ശാസ്ത്രലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here