കുട്ടികള്‍ ഓടിച്ച കാര്‍ കടയിലേക്ക് ഇടിച്ചു കയറി; ഒരാള്‍ മരിച്ചു

ആലുവ മുട്ടത്ത് കുട്ടികള്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്ക് പറ്റി. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നത്.

ഇടത്തല കുഴിവേലിപ്പിടി സ്വദേശി ബക്കറാണ് മരിച്ചത്. കളമശ്ശേരി ഗുഡ്ഷെഡിലെ തൊഴിലാളിയായിരുന്നു ഇദ്ദേഹം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവിടെ ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്നു ബക്കര്‍.

അഞ്ച് കുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് ഇവരുടെ രക്ഷിതാക്കളെ കണ്ടെത്തിയതായാണ് വിവരം. കുട്ടികള്‍ എവിടെയാണ് പോയത് തുടങ്ങിയ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News