
പ്രണയത്തിന്റെ തീവ്രത ഏറ്റവും മനോഹരമായി പ്രതിഫലിക്കുന്ന, ലോകത്തിലെ അത്ഭുത നിര്‍മിതിയാണ് താജ്മഹല്‍. ഈ ദൃശ്യവിരുന്ന് കണ്ടാസ്വദിക്കാന്‍ നിരവധി പേര്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും എത്തിച്ചേരാറുണ്ട്. താജ്മഹലിനെ മാതൃകയാക്കിയ സമാനരീതിയിലുള്ള സേമാരകങ്ങള്‍ ലോകമെമ്പാടുമുണ്ടെന്നത് ഒരുപക്ഷെ അധികമാരും അറിയാത്ത കാര്യമാണ്. ആഗ്രയിലെ താജ്മഹലിനെക്കൂടാതെ മറ്റു പല രാജ്യങ്ങളിലുമുള്ളവ ഏതൊക്കെയെന്നു കാണാം.
ചൈനയിലെ താജ്മഹല്‍
ലോകത്ത് ലഭിക്കുന്ന എല്ലാത്തിന്റെയും തനിപ്പകര്‍പ്പ് ഉണ്ടാക്കാറുള്ള ചൈന ആഗ്രയിലെ താജ്മഹലും വെറുതെ വിട്ടില്ല. ഷെന്‍ഷെനിലെ ഒരു തീം പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന താജ്മഹലിന് സമാനമായ നിര്‍മിതി ‘ലോകത്തിലേക്കുള്ള ജാലകം’ എന്നും അറിയപ്പെടുന്നുണ്ട്. താജ്മഹല്‌നെക്കൂടാതെപിസയിലെ ചരിഞ്ഞ ഗോപുരം, ഈഫല്‍ ടവര്‍ എന്നിവയുടെ പകര്‍പ്പുകളും ഈ പാര്‍ക്കിലുണ്ട്.
റോയല്‍ പവലിയന്‍, ബ്രിങ്ടണ്‍, യു.കെ
യുണൈറ്റഡ് കിംഗ്ഡത്തിനും സ്വന്തമായി താജ്മഹലുണ്ട്. ബ്രിട്ടീഷ് സ്മാരകമായ റോയല്‍ പവലിയന്‍ കെട്ടിടം, ആഗ്രയിലെ നമ്മുടെ സ്വന്തം താജ്മഹലിനോട് സാമ്യമുള്ള താജ്മഹലിന്റെ പകര്‍പ്പാണ്. മനോഹരമായ കടല്‍ കാഴ്ച ലഭിക്കുന്നതിനുവേണ്ടിയായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണം. ബ്രിങ്ടണ്‍ പവലിയന്‍ എന്നുകൂടി വിളിപ്പേരുള്ള ഈ നിര്‍മ്മിതി, വെയില്‍സ് രാജകുമാരനായ ജോര്‍ജ്ജിന് വേണ്ടി നിര്‍മ്മിച്ചതാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ വളര്‍ന്നു വികാസം പ്രാചിച്ച ഇന്‍ഡോ-സാരസെനിക് ശൈലിയില്‍ ഉള്ളതാണ് ഈ നിര്‍മിതി. ഇന്ത്യയില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന നിര്‍മ്മാണ രീതിയില്‍ നിന്നുള്ള പ്രേരണ ഉള്‍ക്കൊണ്ടാണ് യു.കെയും താജ്മഹല്‍ മാതൃക നിര്‍മ്മിച്ചത്.
താജ്മഹല്‍ ഓഫ് ദുബായ്, താജ് അറേബ്യ
ആഡംബരത്തിന് പേരുകേട്ട് ദുബായ്, താജ്മഹലിന്റെ മാതൃക കടമെടുത്ത് നിര്‍മ്മിച്ചതാണ് താജ് അറേബ്യ. ആഗ്രയിലെ താജ്മഹലിനേക്കാള്‍ നാലിരട്ടി വലുപ്പമുള്ളതാണ് താജ് അറേബ്യയെന്ന് പറഞ്ഞാല്‍, അവിശ്വസനീയമായി തോന്നിയേക്കാം. പ്രശസ്തമായ മുഗള്‍ ഗാര്‍ഡന്‍സ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ദുബായിലെ താജ്മഹലില്‍ 350 മുറികളും കടകളും ഭക്ഷണശാലകളും ഉള്‍പ്പെട്ടിരിക്കുന്നു. 20 നിലകളുള്ള ഒരു ഹോട്ടല്‍ സമുച്ഛയമാണിത്. 2,10,000 ചതുരശ്ര അടി വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ദുബായിലെ ഈ താജ്മഹലിന് ചുറ്റും സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ വിവിധങ്ങളായ തീം മാതൃകകളും മനോഹരമായ പുല്‍ത്തകിടികളും പണികഴിപ്പിച്ചിട്ടുണ്ട്.
ബംഗ്ലാദേശിലെ താജ്മഹല്‍
തലസ്ഥാനമായ ധാക്കയിലാണ് ബംഗ്ലാദേശിലെ താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശി ചലച്ചിത്ര നിര്‍മ്മാതാവ് അഹ്സനുല്ല മോനിയാണ് താജ്മഹലിന്റെ പൂര്‍ണ്ണ പകര്‍പ്പ് നിര്‍മ്മിച്ചത്. 2008ലാണ് ഇതിന്റെ പണി പൂര്‍ത്തിയായിയത്. ഇന്ത്യയിലെത്തി താജ്മഹല്‍ കണ്ടശേഷമാണ് മനോഹരമായ ആ സൗധത്തിന്റെ പകര്‍പ്പ് സ്വന്തം രാജ്യത്തും പണികഴിപ്പിക്കണമെന്ന മോഹം മനസ്സിലുദിച്ചതെന്ന് അഹ്സനുല്ല മോനി പറഞ്ഞിരുന്നു.
താജ്മഹല്‍ ഹൗസ്ബോട്ട്, സൗസാലിറ്റോ, കാലിഫോര്‍ണിയ
1970-കളുടെ മധ്യത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച ബില്‍ ഹാര്‍ലന്‍, താജ്മഹലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അതിന്റെ ഒരു പകര്‍പ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കാലിഫോര്‍ണിയയില്‍ തിരിച്ചെത്തിയ അദ്ദേഹം താജ്മഹല്‍ ഹൗസ് ബോട്ട് പണിയാന്‍ തുടങ്ങി. ഹൗസ് ബോട്ടിന് താജ്മഹലിന്റെ രൂപം നല്‍കിയായിരുന്നു നിര്‍മ്മാണം. കശ്മീരിലെ ദാല്‍ തടാകം സന്ദര്‍ശിച്ച വേളയിലാണ് ഹൗസ് ബോട്ടില്‍ താജ്മഹല്‍ നിര്‍മ്മിക്കാനുള്ള പ്രചോദനം അദ്ദേഹത്തിന് ലഭിച്ചിരുന്നത്.
ബീബി കാ മഖ്ബറ, ഔറംഗബാദ്
ആ ഔറംഗബാദിലെ താജ്മഹലിന്റെ പകര്‍പ്പ് ഔറംഗസേബിന്റെ മകന്‍ അസം ഖാന്‍ രാജകുമാരന്‍ തന്റെ അമ്മ റാബിയയ്ക്ക് വേണ്ടി നിര്‍മ്മിച്ചതാണ്. ഈ ചാര്‍മിനാര്‍ താജിന് ചുറ്റും പാര്‍ക്കുകളുണ്ട്. ആഗ്രയിലെ താജ്മഹല്‍ പ്രണയത്തിന്റെ പ്രതീകമാണെങ്കില്‍ ഔറംഗബാദിലേത് മാതൃസ്‌നേഹത്തിന്റെ പ്രതീകമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here