ബഹ്റൈന്‍ ദക്ഷിണ മേഖല ഗവര്‍ണറേറ്റില്‍ എല്‍.എം.ആര്‍.എ പരിശോധന

അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ദക്ഷിണ മേഖല ഗവര്‍ണറേറ്റില്‍ എല്‍.എം.ആര്‍.എ പരിശോധന നടത്തി.

നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റെസിഡന്റ്‌സ് അഫയേഴ്‌സ് അതോറിറ്റി (എന്‍.പി.ആര്‍), വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, ദക്ഷിണ മേഖല പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് വിവിധ തൊഴിലിടങ്ങളില്‍ പരിശോധന നടത്തിയത്.

എല്‍.എം.ആര്‍.എ നിയമം, താമസ വിസ നിയമം എന്നിവ ലംഘിച്ചവര്‍ എന്നിവരാണ് പിടിയിലായത്. തൊഴില്‍ വിപണിയുടെ മല്‍സരാധിഷ്ഠിധ സ്വഭാവം ഹനിക്കുന്നതും സാമൂഹിക സുരക്ഷിതത്വം ഇല്ലാതാക്കുന്നതുമാണ് അനധികൃത വിദേശ തൊഴിലാളി സാന്നിധ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News