കണ്ണൂര്‍ ബോംബേറ്: കൊല്ലപ്പെട്ട ജിഷ്ണു ബോംബുമായി എത്തിയ സംഘത്തിലെ അംഗം

കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. വിവാഹ വീട്ടിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ബോംബ് ആക്രമണം ഉണ്ടായത്. േബാംബുമായി എത്തിയ സംഘത്തില്‍ പെട്ടയാളാണ് കൊല്ലപ്പെട്ട ജിഷ്ണുവെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ തോട്ടടയിലാണ് ബോംബ് സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഏച്ചൂര്‍ സ്വദേശി ജിഷ്ണു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.പരിക്കേറ്റ രണ്ട് പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി വിവാഹ വീട്ടില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ബോംബാക്രമണം ഉണ്ടായത്.

ബോംബുമായി എത്തിയ സംഘത്തില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ട ജിഷ്ണുവെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കൂട്ടത്തിലുള്ളയാള്‍ ബോംബ് എറിഞ്ഞപ്പോള്‍ കയ്യില്‍ തട്ടി ജിഷ്ണുവിന്റ് തലയില്‍ വീണ് പൊട്ടുകയായിരുന്നു. ഏച്ചൂരില്‍ നിന്നും വിവാഹത്തിന് എത്തിയ സംഘവും തോട്ടട സ്വദേശികളും തമ്മിലാണ് ശനിയാഴ്ച രാത്രി സംഘര്‍ഷം ഉണ്ടായത്.ബോംബ് എറിഞ്ഞു ഭീതി പടര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ജിഷ്ണുവിന്റ് ദേഹത്ത് വീണ് പൊട്ടിയത്.

ബോംബാക്രമണത്തിന് ശേഷം പ്രതികള്‍ ഓടി രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവ സ്ഥലത്ത് നിന്നും പൊട്ടാത്ത ഒരു ബോംബ് കൂടി പൊലീസ് കണ്ടെടുത്തു. കൊലപാതകം, സംഘം ചേരല്‍, സ്ഫോടക വസ്തു കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസ് എടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News