ഐ പി എല്‍ മെഗാ താരലേലം; മലയാളി താരം വിഷ്ണു വിനോദിനായി വമ്പന്‍ പോര്, ഒടുവില്‍ ഹൈദരാബാദ് സ്വന്തമാക്കി

ഐപിഎല്‍ മലയാളി താരം വിഷ്ണു വിനോദ് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ ഇന്നലെ നടന്ന ആദ്യ ലേലത്തില്‍ ആരും വിളിച്ചിരുന്നില്ല. ഇന്ന് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടികയില്‍(ആക്‌സിലറേറ്റഡ് ലിസ്റ്റ്) ഇടം നേടിയ വിഷ്ണുവിന്റെ പേര് ലേലത്തിന് ഒടുവിലാണ് വീണ്ടുമെത്തിയത്.

20 ലക്ഷത്തില്‍ തുടങ്ങിയ ലേലത്തില്‍ സണ്‍റൈസേഴ്‌സും മുംബൈ ഇന്ത്യന്‍സും വിഷ്ണുവിനായി ലേലം വിളിച്ചു. ഒടുവില്‍ 50 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് വിഷ്ണുവിനെ ടീമിലെത്തിച്ചു. ഇഷാന്‍ കിഷന് ബാക്ക് അപ്പായാണ് മുംബൈ വിഷ്ണു വിനോദിനെ നോട്ടമിട്ടത്. മുംബൈ ടീമില്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് വിക്കറ്റ് കീപ്പറായുള്ളത്. 10.75 കോടി മുടക്കി സ്വന്തമാക്കിയ വിന്‍ഡീസ് താരം നിക്കോളാസ് പുരാന് ബാക്ക് അപ്പായാണ് സണ്‍റൈസേഴ്‌സില്‍ വിഷ്ണു കളിക്കുക. വിഷ്ണുവും പുരാനും മാത്രമാണ് ഹൈദരാബാദ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.

അതേസമയം മലയാളി താരം ശ്രീശാന്തിനെ ആരും ലേലം വിളിച്ചില്ല

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News