ഇനിയും ചുരുളഴിയാതെ ദുരൂഹതകൾ; പുൽവാമ ഭീകരാക്രമണത്തിന് മൂന്നാണ്ട്

ഇന്ത്യയെ നടുക്കിയ ദുരൂഹതകൾ ചുരുളഴിയാത്ത പുൽവാമ ഭീകരാക്രമണത്തിന് മൂന്നാണ്ട്..രാജ്യത്തെ കണ്ണീരിലാഴ്ത്തി മലയാളിയടക്കം 40 ജവാന്മാരാണ് വീരമൃത്യുവരിച്ചത്. ജമ്മുകാശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കള് നിറച്ച വാഹനം ഇടിച്ച് കയറ്റിയായിരുന്നു ആക്രമണം. ആ ധീര രക്തസാക്ഷികളുടെ സ്മരണകൾക്ക് മുന്നിൽ രാജ്യം പുഷ്പാഞ്ചലി അർപ്പിക്കുമ്പോഴും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ അനവധിയാണ്

ഇനിയും നിരവധി ചോദ്യങ്ങൾ ബാക്കി വെച്ചാണ് ഫെബ്രുവരി 14 കടന്നു പോകുന്നത്. 2019 ഫെബ്രുവരി 14.കേന്ദ്ര റിസർവ്വ് പൊലീസ് സേനയിലെ 2500 ഓളം സൈനീകർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് പോവുകന്നവർ.ദേശീയപാത 44 ൽ അവന്തി പോരയ്ക്കടുത്ത് സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോ വാൻ ,വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറിയുണ്ടായഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 40 സൈനികർ തൽക്ഷണം വീരമൃത്യൂ വരിച്ചു.

വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു.
ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ.അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികമായ ഫെബ്രുവരി 9 ന് ആക്രണമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിപ്പുണ്ടെന്നിരിക്കെയുണ്ടായ ആക്രമണം വന്‍ വീഴ്ചയായി വിലയിരുത്തപ്പെട്ടു.

അതീവ രഹസ്യമായി നടത്തേണ്ട സൈനിക നീക്കം എങ്ങനെ ചോർന്നു.. അതീവ സുരക്ഷാ നിർദേശം ഉണ്ടായിരുന്നിട്ടും… എങ്ങനെ ചാവേർ സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായി എത്തി തുടങ്ങിയ ചോദ്യങ്ങൾ ഇപ്പോഴും ഉത്തരം ഇല്ലാതെ ഉയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News