ചെറാട് മല കയറുന്നവർക്കെതിരെ നിയമാനുസൃത നടപടി ഉണ്ടാകും; മന്ത്രി എ കെ ശശീന്ദ്രൻ

ചെറാട് മല കയറുന്നവർക്കെതിരെ നിയമാനുസൃത നടപടി ഉണ്ടാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ബാബുവിന് കിട്ടിയ ഇളവ് മറ്റാർക്കും ലഭിക്കില്ല. ബാബുവിന് കിട്ടിയ പ്രത്യേക ഇളവ് മറ്റുള്ളവർക്ക് കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ലൈസൻസ് അല്ലെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

ചേറോട് മലയിൽ ഇന്നലെ രാത്രി കയറിയത് രാധാകൃഷ്ണനെ താഴെ എത്തിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. ബാബുവിനെതിരെ നടപടി എടുക്കാതിരുന്നതിനാൽ അത് മറയാക്കി കൂടുതൽ ആളുകൾ മല കയറുകയാണ്.അനധികൃത കടന്നു കയറ്റം തടയും. പരിശോധന സംവിധാനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സംരക്ഷിത വനമേഖലകളിൽ ആളുകൾ പ്രവേശിക്കുന്നത് തടയാൻ പരിശോധന കർശനമാക്കും.

സിവിൽ ഡിഫെൻസ് വളണ്ടിയർമാരെ കൂടി ഇതിൽ പങ്കാളികളാക്കും.ഒരാഴ്ചക്കകം അവിടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടർ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് ആനക്കല്ല് സ്വദേശി രാധാകൃഷ്ണൻ വനത്തിനുള്ളിൽ കയറിയത്.ആദിവാസികൾക്ക് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ കയറാമെന്ന് വനം വകുപ്പ് അറിയിച്ചു.

അതേസമയം, ബാബുവിനെതിരെ കേസ് എടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുർമ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകൾ കയറിയതായി സംശയം ബലപ്പെട്ടത്. മലയുടെ മുകൾ ഭാഗത്ത് നിന്ന് ഫ്‌ളാഷ് ലൈറ്റുകൾ തെളിഞ്ഞിരുന്നു. പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ തുടങ്ങി.

പ്രദേശവാസികളാണ് ഇക്കാര്യം അധികൃതരെ വിളിച്ച് അറിയിക്കുന്നത്. പ്രദേശവാസി തന്നെയായ രാധാകൃഷണൻ എന്തെങ്കിലും ആവശ്യത്തിനായി പോയി തിരിച്ചുവരുന്നതിനിടെ വഴി തെറ്റിയതാകാമെന്നാണ് പ്രാഥമിക വിവരം. ഇതേ മലയുടെ മുകളിൽ കുടുങ്ങിയ ബാബുവിനെ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. രണ്ടു ദിവസത്തോളമാണ് ബാബു മലയിടുക്കിൽ കുടുങ്ങിയത്. സുഹൃത്തുക്കൾക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News