ചെറാട് മലയിലേക്ക് ആളുകളെത്തുന്നത് കര്‍ശനമായി നിയന്ത്രിക്കും : മന്ത്രി കെ രാജന്‍

പാലക്കാട് മലമ്പുഴ ചെറാട് മലയിലേക്ക് ആളുകളെത്തുന്നത് കര്‍ശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി കെ രാജന്‍. അനധികൃതമായെത്തുന്നവര്‍ക്കെതിരേ നിയമനടപടിയുണ്ടാവുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു.

ഇന്നലെ രാത്രിയും സംരക്ഷിത വനമേഖലയിലേക്ക് ആളുകള്‍ കടന്നുകയറിയതിനെ തുടര്‍ന്നാണ് നിയന്ത്രണം ശക്തമാക്കുന്നത്. ആനക്കല്ല് സ്വദേശിയായ ആദിവാസി യുവാവ് രാധാകൃഷ്ണനാണ് ഇന്നലെ വനത്തിനകത്ത് കടന്നത്.

രാത്രി 12.45ന് ഏറെ ശ്രമകരമായാണ് ഇയാളെ താഴെയിറക്കിയത്. രാധാകൃഷ്ണനെതിരേ കേസെടുക്കേണ്ടെന്നാണ് വനം വകുപ്പിന്റെ തീരുമാനം. അതേസമയം നിയന്ത്രണങ്ങള്‍ മറികടന്നെത്തുന്നവര്‍ക്ക് ഇളവുകളുണ്ടാവില്ലെന്ന് നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു

നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നും ഒരാളെയും മലമുകളിലേക്ക് അനുമതിയില്ലാതെ കടത്തിവിടില്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. കൂടുതല്‍ ആര്‍ആര്‍ടി ഉദ്യോഗസ്ഥചെ നിയോഗിയ്ക്കും.

ഓണ്‍ലൈനായി നടന്ന ഉന്നതതല യോഗത്തിന് ശേഷത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.. വിനോദ സഞ്ചാരികള്‍ മാത്രമല്ല, സാമൂഹ്യവിരുദ്ധരും രാത്രികാലങ്ങളില്‍ മലയില്‍ താവളമാക്കുന്നതില്‍ നാട്ടുകാര്‍ക്കും അമര്‍ഷമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News