ഇനി ആശ്വാസത്തിന്റെ നാളുകള്‍; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു

ശക്തി കുറഞ്ഞു രാജ്യത്തെ കൊവിഡ് മൂന്നാം തരംഗം. പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് താഴെ തുടരുകയാണ്. പുതിയ കണക്ക് പ്രകാരം കര്‍ണാടകത്തില്‍ 2,372 കേസുകളും, തമിഴ്‌നാട്ടില്‍ 2,296കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ 3,502 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ അസമില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രാത്രി യാത്ര നിരോധനം സാമൂഹിക-മത സമ്മേളനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.

വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ നിര്‍ബന്ധിത കോവിഡ് പരിശോധനയും ഒഴിവാക്കി. ജമ്മുകശ്മീരിലെ കോളേജുകളും ഇന്ന് മുതല്‍ തുറക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News