54 ചൈനീസ് ആപ്പ് കൂടി നിരോധിച്ച് കേന്ദ്രം

 ഇന്ത്യ 54 ചൈനീസ് ആപ്പ് കൂടി നിരോധിച്ചു. ബ്യുട്ടി ക്യാമറ, വിവ വീഡിയോ എഡിറ്റർ, ആപ്പ് ലോക്ക്, ഡ്യുവൽ സ്പേസ് ലൈറ്റ്, അടക്കമുള്ള ആപ്പുകൾ ആണ്‌ നിരോധിച്ചത്. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം.

സെപ്റ്റംബറിൽ പബ്ജി, ലുഡോ അടക്കമുള്ള 118 ആപ്പുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ടിക്ക് ടോക്ക് അടക്കം 59 ആപ്പുകൾ ജൂണിലും  നിരോധിച്ചിരുന്നു.

ദേശിയ സുരക്ഷയും, വ്യക്തി സ്വകാര്യതയും സംരക്ഷിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് കൂടുതൽ ആപ്പുകൾ നിരോധിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here