വയനാട്ടില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി

വയനാട് ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്കരിക്കും. ഈ ഗണത്തില്‍പ്പെടുന്ന കുടുംബങ്ങളുടെയും ലഭ്യമായ സ്ഥലങ്ങളുടെയും വിവരം ശേഖരിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടർക്ക് നിര്‍ദേശം നൽകി.

വിവിധ വകുപ്പുകള്‍ മുഖേന ലഭ്യമാകുന്ന ഭൂമി ആദിവാസികുടുംബങ്ങള്‍ക്ക് നല്‍കാനുള്ള ബൃഹദ് പദ്ധതിയാണ് തയ്യാറാക്കുക. വനം, റവന്യൂ, പട്ടികജാതി – പട്ടിക വര്‍ഗം, തദ്ദേശ സ്വയം ഭരണ വകുപ്പുകള്‍ ഏകോപിതമായി പുനരധിവാസത്തിനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കും.

യോഗത്തില്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, എം വി ഗോവിന്ദന്‍മാസ്റ്റര്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News