അമ്പലമുക്കില്‍ കൊല്ലപ്പെട്ട വിനീതയുടെ കുടുംബത്തിന് സിപിഐഎം വീട് വെച്ച് നല്‍കും

അമ്പലമുക്ക് കൊലപാതത്തിന് ഇരയായ വിനീതയുടെ കുടുംബത്തിന് സിപിഐഎം വീട് വെച്ച് നല്‍കും. വിനിതയുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവും സിപിഐഎം വഹിക്കും. സിപിഐഎം നെടുമങ്ങാട് ഏരിയാ കമ്മറ്റിയാണ് തീരുമാനം എടുത്തത്. ഉച്ചക്ക് രണ്ടരക്ക് സിപിഐഎം നേതാക്കള്‍ വീട്ടിലെത്തി തീരുമാനം അറിയിക്കും.

ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവദിവസം കടയില്‍നിന്ന് ഇറങ്ങിപ്പോയ ആളായിരിക്കാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പ്രത്യേകാന്വേഷണ സംഘം അന്വേഷണം നടത്തുകയായിരുന്നു.

 സംഭവ ദിവസം പ്രതി രാജേന്ദ്രന് ലിഫ്റ്റ് കൊടുത്ത സ്‌കൂട്ടര്‍ ഡ്രൈവര്‍, പേരൂര്‍ക്കടയിലെ ഓട്ടോ ഡ്രൈവര്‍ എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രാജേന്ദ്രന്‍ സീരിയല്‍ കില്ലറാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

രാജേന്ദ്രന്‍ നടത്തുന്ന അഞ്ചാമത്തെ കൊലപാതകമാണ് അമ്പലംമുക്കിലേത്. 2014ല്‍ തമിഴ്‌നാട്ടിലെ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും ഇയാള്‍ കൊലപ്പെടുത്തി. കവര്‍ച്ച തന്നെയായിരുന്നു ലക്ഷ്യം. കന്യാകുമാരിയില്‍ രണ്ട് കൊലപാതകങ്ങളും ഇയാള്‍ നടത്തി. 2014-2019 കാലഘട്ടത്തിലാണ് ഈ നാല് കൊലപാതകങ്ങളും ഇയാള്‍ നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News