സില്‍വര്‍ ലൈന്‍ സര്‍വ്വെ തുടരാന്‍ അനുമതി നല്‍കിയ വിധി സ്വാഗതാര്‍ഹം; മന്ത്രി പി രാജീവ്

സില്‍വര്‍ ലൈന്‍ സര്‍വ്വെ തുടരാന്‍ അനുമതി നല്‍കിയ ഡിവിഷന്‍ബഞ്ച് ഉത്തരവ് സ്വാഗതാര്‍ഹമെന്ന് മന്ത്രി പി രാജീവ്. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ വിധി സര്‍ക്കാരിന് ഊര്‍ജ്ജം പകരും. പദ്ധതിയെ അന്ധമായി എതിര്‍ക്കുന്ന പ്രതിപക്ഷത്തിന് മാറി ചിന്തിക്കാനുള്ള അവസരമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

സര്‍ക്കാര്‍ വാദങ്ങള്‍ കോടതി അംഗീകരിച്ചു. വികസന പ്രവര്‍ത്തികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ താല്‍പര്യം.സില്‍വര്‍ ലൈനിനെതിരെ ബി.ജെ പി- കോണ്‍ഗ്രസ് സഖ്യം രൂപപ്പെട്ടു. ആശയക്കുഴപ്പം ഒഴിവായ സാഹചര്യത്തില്‍ സര്‍വ്വേ നടപടികളോട് എല്ലാവരും സഹകരിയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

കെ റെയിലിന്റെ സര്‍വേ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍വ്വെ തടഞ്ഞ സിംഗിള്‍ ബഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് റദ്ദാക്കി. സില്‍വര്‍ ലൈന്‍ പദ്ധതി സര്‍വേ നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്.

ഡിപിആര്‍ തയാറാക്കിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നതും ഒഴിവാക്കി. ഇതോടെ സര്‍വേ നടപടികളുമായി സര്‍ക്കാരിനു മുന്നോട്ടു പോകുന്നതിനു തടസമുണ്ടാവില്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഉത്തരവ്.

സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി സര്‍വേ ആന്‍ഡ് ബൗണ്ടറി ആക്ട് പ്രകാരം സര്‍വേ നടത്തുന്നതില്‍ തെറ്റെന്താണെന്നു ഡിവിഷന്‍ ബെഞ്ച് നേരത്തെ വാദത്തിനിടെ വാക്കാല്‍ ചോദിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News