പോക്സോ കേസില്‍ പ്രതിയായ റോയ് വയലാട്ടിനെതിരെ കുരുക്ക് മുറുകുന്നു

പോക്സോ കേസില്‍ പ്രതിയായ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍.കോഴിക്കോട് സ്വദേശിനി അഞ്ജലി റീമദേവിന്‍റെ പങ്കാളിത്തത്തിനും തെളിവുണ്ടെന്നും, ഡി സി പി – വി യു കുര്യാക്കോസ് പറഞ്ഞു.

കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്നും ഡി സി പി അറിയിച്ചു. ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിനി സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്നായിരുന്നു റോയ് വയലാട്ട് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.

കോഴിക്കോട് സ്വദേശിനിയായ അഞ്ജലിയും റോയിയുടെ സുഹൃത്ത് ഷൈജു തങ്കച്ചനും ചേര്‍ന്നാണ് കുട്ടിയെ ഹോട്ടലിലെത്തിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.മയക്കു മരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കി റോയ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇത് ഷൈജു മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

ഇതെത്തുടര്‍ന്നാണ് മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.അന്വേഷണത്തില്‍, റോയ് വയലാട്ടിനെതിരെ ശക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി യു കുര്യാക്കോസ് പറഞ്ഞു.കുറ്റകൃത്യത്തില്‍ അഞ്ജലിയുടെ പങ്കാളിത്തത്തെക്കുറിച്ച് ബോധ്യപ്പെട്ടതായും ഡി സി പി പറഞ്ഞു.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനം അറിഞ്ഞ ശേഷം തുടര്‍നടപടികളുണ്ടാകുമെന്നും ഡി സി പി വ്യക്തമാക്കി.മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലും പ്രതിയായ റോയ് വയലാട്ട് ജാമ്യവ്യവസ്ഥ ലംഘിച്ചോയെന്ന് പരിശോധിച്ച് വരികയാണ്.

ഉപാധികള്‍ ലംഘിച്ചതായി തെളിഞ്ഞാല്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പോലീസിന്‍റെ തീരുമാനം.അതേ സമയം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പ്രതികളായ യുവാക്കള്‍ കൂടുതല്‍ പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കിയോ എന്ന് അന്വേഷിച്ച് വരികയണെന്നും ഡി സി പി കുര്യാക്കോസ് അറിയിച്ചു.

കലൂരില്‍ നിരവധി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് കാറോടിച്ച യുവാക്കള്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഇവരുടെ കാറിലുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളിലൊരാളെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചുവെന്ന് മൊഴി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു യുവാക്കള്‍ക്കെതിരെ പോക്സൊ കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News