എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്ന ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ അധ്യായനം പുനരാരംഭിച്ചു. കഴിഞ്ഞ ജനുവരി പത്തിനായിരുന്നു പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘം നാലം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ധീരജിനെ കുത്തി കൊലപ്പെടുത്തിയത്.
ക്യാമ്പസിലേക്ക്ധീരജ് മടങ്ങി വരില്ലെന്ന യാഥാർഥ്യമുൾക്കൊള്ളാൻ സഹപാഠികൾക്ക് ഇനിയുമായിട്ടില്ല. ഒരു മാസത്തിന് ശേഷം അവർ ഈ കലാലയത്തിലേക്ക് മടങ്ങിയെത്തുകയാണ്. തിരികെ വരാത്തത് ധീരജും അവൻ്റെ ഈണമുള്ള പാട്ടുകളും മാത്രം.
അവനിവിടെ ഇല്ലെന്ന യാഥാർഥ്യമുൾക്കൊള്ളാൻ അവൻ്റെ സഹപാഠികൾക്ക് ഇനിയുമായിട്ടില്ല. ഈ കോളജിന് ഏറ്റവും പ്രീയപ്പെട്ടവനെയാണ് യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം അരുംകൊല ചെയ്തത്. എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമാണ് കോളജ് വീണ്ടും തുറക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ.എം.ജെ ജലജ പറഞ്ഞു.
വിദ്യാർഥികൾക്കായി പ്രത്യേക കൗൺസിലിങ്ങുകളും സംഘടിപ്പിക്കും.ധീരജ് ഇനിയിവിടേക്ക് മടങ്ങി വരില്ലെങ്കിലും അവൻ്റെ ഓർമകൾക്ക് മരണമില്ല. സൗമ്യനായ, എല്ലാവരുടെയും പ്രീയപ്പെട്ടവനായിരുന്ന ആ വിദ്യാർഥിയെ അധ്യാപകർക്കും മറന്നുകളയാനാകില്ല.
ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ആരംഭിക്കുന്നത് ബുധനാഴ്‌ച മുതലായിരിക്കും. നാലാം വർഷ വിദ്യാർഥികളുടെ പരീക്ഷകളും മാറ്റമില്ലാതെ നടക്കും.
ഈ അധ്യയന വർഷം അവസാനിക്കുമ്പോൾ കമ്പ്യൂട്ടർ എഞ്ചിനീയറായി കണ്ണൂരിലെ തൻ്റെ വീട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന വിദ്യാർഥിയായിരുന്നു ധീരജും. അവനിരുന്ന ഗില്ലറ്റിൻ മരച്ചുവട്ടിൽ പോലീസിൻ്റെ കാവൽ കാണേണ്ടി വരുന്നത് തെല്ലൊന്നുമായിരിക്കില്ല അവൻ്റെ കൂട്ടുകാരെ വേദനിപ്പിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.