ADVERTISEMENT
അപകീര്‍ത്തി കേസില്‍ ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടിയും വിഎസ് അച്യുതാനന്ദന് വിജയവും. മാനനഷ്ടക്കേസില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന സമ്പ് കോടതി വിധി സെക്ഷന്‍സ് കോടതി സ്റ്റേ ചെയ്തു. കേസില്‍ വിഎസിന്‍രെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു.
കേസില്‍ മാര്‍ച്ച് 23 ന് വിശദവാദം കേള്‍ക്കും.2013 ഓഗസ്തില്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം ഉന്നയിച്ചത്. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും ബന്ധുക്കളും അഴിമതി പണം കൈപറ്റിയെന്നായിരുന്നു വിഎസിന്‍റെ ആരോപണം.
ഇതേ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ഫയല്‍ ചെയ്ത കേസിലാണ് വിഎസിനെതിരെ തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സമ്പ് കോടതി പിഴയടക്കാന്‍ വിധിച്ചത്. 10 ലക്ഷം രൂപയും ആറ് ശതമാനം പലിശയും അടക്കം 10,10000 രൂപ പിഴയടക്കാന്‍ ആണ് കോടതി ഉത്തരവ് ഉണ്ടായിരുന്നത്.
കേസില്‍ പ്രധാന സാക്ഷിയായ അഭിമുഖം ചെയ്ത മാധ്യമ പ്രവര്‍ത്തകനെ വിസ്തരിക്കുകയോ, അപകീര്‍ത്തികരം എന്ന് ആരോപിക്കപ്പെടുന്ന ദൃശ്യം കോടതിയില്‍ വിളിച്ച് വരുത്തി പരിശോധിക്കുകയോ ചെയ്തിട്ടില്ല.ഈ വാദങ്ങള്‍ അംഗീകരിച്ചാണ് വിധി സ്റ്റേ ചെയ്യാന്‍ തിരുവനന്തപുരം സെക്ഷന്‍സ് കോടതി തീരുമാനിച്ചത്.
മാര്‍ച്ച് 23 ന് കേസില്‍ വിശദമായ വാദം കേള്‍ക്കാം എന്ന് കോടതി അറിയിച്ചു. വിഎസിന് വേണ്ടി അഡ്വ. ചെറിന്ന്യൂര്‍ ശശിധരന്‍നായര്‍ ഹാജരായി
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.