അമ്പലമുക്ക് കൊലപാതകം: കേസില്‍ നിര്‍ണ്ണായക തെളിവുമായി പൊലീസ്

അമ്പലമുക്ക് വിനീത കൊലപാതക കേസില്‍ പോലീസിന് നിര്‍ണ്ണായക തെളിവ് ലഭിച്ചു. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പോലീസ് കണ്ടെടുത്തു. പേരൂര്‍ക്കട മുട്ടടക്ക് അടുത്തു‍ളള ഒരു കുളത്തിന് സമീപത്ത് നിന്നാണ് വസ്ത്രങ്ങള്‍ കണ്ടെടുത്തത്.

പ്രതി രാജേന്ദ്രനുമായി നടത്തിയ തെളിവെടുപ്പിലാണ് ഉപേക്ഷിച്ച വസ്ത്രങ്ങള്‍ പ്രതി കാട്ടികൊടുത്തത്. വനീതയുടെ രക്തം പുരണ്ട വസ്ത്രങ്ങളില്‍ നിന്ന് പ്രതിയുടെയും, വിനീതയുടെയും ഡിഎന്‍എ ലഭിച്ചാല്‍ ഈ കേസിലെ ഏറ്റവും നിര്‍ണ്ണായക തെളിവായി ഇത് മാറും.

എന്നാണ് കൊലക്ക് ഉപേയാഗിച്ച കത്തി കുളത്തില്‍ നിന്ന് കണ്ടെടുക്കാനായില്ല. പ്രതി പരസ്പരവിരുദ്ധമായി സംസാരിച്ച് പോലീസിനെ കു‍ഴപ്പിക്കുണ്ട്. ഇതിനിടെ കൊലനടന്ന സസ്യോദ്യാനത്തില്‍ പ്രതിയുമായുളള തെളിവിടുപ്പിനിടെ ജനങ്ങള്‍ രാജേന്ദ്രനെതിരെ പ്രതിഷേധം മു‍ഴക്കി.

ഇതേ തുടര്‍ന്ന് പ്രതിയുമായുളള തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ ആവാതെ പോലീസ് മടങ്ങി. കൂടുതല്‍ പോലീസിനെ  എത്തിച്ച ശേഷം തെളിവെടുപ്പ് തുടരനാണ് പോലീസിന്‍റെ തീരുമാനം

ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവദിവസം കടയില്‍നിന്ന് ഇറങ്ങിപ്പോയ ആളായിരിക്കാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പ്രത്യേകാന്വേഷണ സംഘം അന്വേഷണം നടത്തുകയായിരുന്നു.

 സംഭവ ദിവസം പ്രതി രാജേന്ദ്രന് ലിഫ്റ്റ് കൊടുത്ത സ്‌കൂട്ടര്‍ ഡ്രൈവര്‍, പേരൂര്‍ക്കടയിലെ ഓട്ടോ ഡ്രൈവര്‍ എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രാജേന്ദ്രന്‍ സീരിയല്‍ കില്ലറാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

രാജേന്ദ്രന്‍ നടത്തുന്ന അഞ്ചാമത്തെ കൊലപാതകമാണ് അമ്പലംമുക്കിലേത്. 2014ല്‍ തമിഴ്‌നാട്ടിലെ കസ്റ്റംസ് ഓഫീസറേയും ഭാര്യയേയും ഇയാള്‍ കൊലപ്പെടുത്തി. കവര്‍ച്ച തന്നെയായിരുന്നു ലക്ഷ്യം. കന്യാകുമാരിയില്‍ രണ്ട് കൊലപാതകങ്ങളും ഇയാള്‍ നടത്തി. 2014-2019 കാലഘട്ടത്തിലാണ് ഈ നാല് കൊലപാതകങ്ങളും ഇയാള്‍ നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News