
ഹൈക്കോടതി ഉത്തരവ് കെ-റെയില്‍ പദ്ധതി അട്ടിമറിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനുള്ള തിരിച്ചടി. അതിരടയാള കല്ലുകള്‍ പിഴുതുമാറ്റിയും വസ്തുതാ വിരുദ്ധ പ്രചരണം നടത്തിയും പദ്ധതി പരാജയപ്പെടുത്താന്‍ കെ-സുധാകരനും വി.ഡി സതീശനും നടത്തിയ നീക്കങ്ങളും ഹൈക്കോടതി ഉത്തരവ് വന്നേതാടെ പൊളിയുകയാണ്.
കേരളത്തിന്റെ വികസനത്തില്‍ നാഴികല്ലാകുന്ന കെ-റെയില്‍ പദ്ധതി അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റെ സംഘടിതനീക്കം, ജനങ്ങളെ ഇളക്കിവിടാനുള്ള കല്ലുവെച്ച നുണകളാണ്.
നുണകോട്ടകള്‍ പൊളിഞ്ഞപ്പോള്‍ നാട്ടില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള സംഘടിത ശ്രമത്തിന് സുധാകരന്റെ ആഹ്വാനം. പിന്നീട് റെയില്‍വെ അനുമതി ഇല്ലെന്നായിരുന്നു പ്രതിപക്ഷവാദം, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രേഖകള്‍ പുറത്തുവിട്ടപ്പോള്‍ പ്രതിപക്ഷത്തിന്റെ ഉത്തരം മുട്ടി.
അവസാനം സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. അതായത് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് മുന്നില്‍ നിയമതടസമില്ലെന്ന് വ്യക്തം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here