തുമ്പ കടപ്പുറത്ത് കഴിഞ്ഞ ദിവസം സ്രാവ് അടിഞ്ഞ സ്ഥലത്ത് ഇന്ന് വീണ്ടും കൂറ്റന്‍ സ്രാവ് അടിഞ്ഞു

തിരുവനന്തപുരത്തെ തുമ്പ കടപ്പുറത്ത് കഴിഞ്ഞ ദിവസം സ്രാവ് അടിഞ്ഞ സ്ഥലത്ത് വീണ്ടും കൂറ്റന്‍ സ്രാവ് അടിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കമ്പവലയില്‍ കുരുങ്ങിയാണ് സ്രാവ് കരയ്ക്കടിഞ്ഞത്. ഇതിനെ മത്സ്യ തൊഴിലാളികള്‍ കടലിലേക്ക് തിരിച്ചു വിട്ടു.

ഒന്നര ക്വിന്റലിലേറെ തൂക്കം വരുന്ന സ്രാവാണ് ഇന്നും കരയ്ക്കടിഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസം സ്രാവിനെ ജീവനോടെ തന്നെ കടലിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിനിടെ സ്രാവ് ചത്തിരുന്നു.

തുമ്പയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ മൽസ്യതൊഴിലാളികളുടെ കമ്പവലയിൽ കുരുങ്ങിയ ഉടുമ്പൻ സ്രാവാണ് ക‍ഴിഞ്ഞ ദിവസം കരയ്ക്കടിഞ്ഞത്. കരയ്ക്കെത്തുമ്പോൾ സ്രാവിന് ജീവനുണ്ടായിരിന്നു.

മത്സ്യതൊഴിലാളികൾ സ്രാവിനെ തള്ളി തീരക്കടലിൽ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ചെകിളയിൽ മണൽ കയറിയതിനെ തുടർന്ന് കരയ്ക്കടിഞ്ഞ് സ്രാവ് മണിക്കൂറുകൾക്കകം ചത്തിരുന്നു

തുടർന്ന് കരയിൽ കുഴിച്ചിടാനായി നാട്ടുകാർ കഠിനംകുളം ഗ്രാമപഞ്ചായത്തിൽ അറിയിച്ചു. ഞായറാഴ്ച ആയതിനാൽ നൂറുകണക്കിന് ആളുക ഓണ് കൂറ്റൻ സ്രാവിനെ കാണാനെത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News