സിപിഐ എം സംസ്ഥാന സമ്മേളന വേദി മാറ്റി; പ്രതിനിധി സമ്മേളനം മറൈന്‍ ഡ്രൈവില്‍

സിപിഐ എം സംസ്ഥാന സമ്മേളന വേദിമാറ്റി. എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം കൊച്ചി മറൈന്‍ ഡ്രൈവിലേയ്ക്കാണ് മാറ്റിയത്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് വേണ്ടിയാണ് വേദിമാറ്റം.

കോവിഡ് പ്രതിസന്ധി ഉള്‍ക്കൊണ്ടും മാനദണ്ഡങ്ങള്‍ പാലിച്ചും സമ്മേളനം നടത്തുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ പി രാജീവ് പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പൊതുസമ്മേളനത്തില്‍ 1500 പേരും പങ്കെടുക്കും. സാഹചര്യം അനുകൂലമായാല്‍ കൂടുതല്‍ പേരെ അനുവദിക്കുന്നത് ആലോചിക്കുമെന്നും പി രാജീവ് പറഞ്ഞു. ബി രാഘവന്‍ നഗറില്‍ ആയിരിക്കും സമ്മേളനം എന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു.

മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല. പ്രതിനിധികള്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാണ്. ആലപ്പുഴ ജില്ലാ സമ്മേളനം 15, 16 തീയതികളില്‍ നടക്കും. പൊതുസമ്മേളനം, പ്രകടനങ്ങള്‍ എന്നിവ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രമാണ് നടക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News