ഋതുഭേദങ്ങള്‍:

സമയം രാത്രി 8:30
അടഞ്ഞുകിടക്കുന്ന ശിവയുടെ മുറിയില്‍ നിന്ന് എന്തൊക്കെയോ ശബ്ദം കേള്‍ക്കുന്നു. എന്താണെന്ന് അറിയാന്‍ മാനവ് മുറി തുറന്നു. കട്ടില്‍ നിറയെ തുണികള്‍ വലിച്ചു വാരി ഇട്ടിരിക്കുന്നു കൂടെ ഒരു back packഉം. ഭ്രാന്ത് പിടിച്ചത് പോലെ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണവന്‍.
എന്തു പറ്റി ശിവ??
മാനവ്, എടാ എന്റെ jacket കണ്ടോ? മുറി മുഴുവന്‍ തിരഞ്ഞിട്ടും കിട്ടിയില്ല!
നിനക്കെന്തിനാണ് ഇപ്പോള്‍ jacket? നീ Office ല്‍ നിന്ന് വന്നിട്ട് ഇതുവരെ ഒന്നും കഴിച്ചില്ലെല്ലൊ?? ആഹാരം എടുത്തു വെച്ചിട്ടുണ്ട് നീ വാ….
ഇല്ലെടാ… എനിക്ക് വേണ്ട! അവള്‍ എന്നെ വിളിച്ചു. എനിക്ക് പോകണം. ഞാന്‍ പോകുന്ന വഴിയില്‍ കഴിച്ചോളാം…. നീ വേഗം എന്റെ jacket ഒന്ന് കണ്ടു പിടിച്ച് താ….
തലയ്ക്ക് അടിയേറ്റത് പോലെ അവന്‍ ശിവയെ തന്നെ നോക്കി വാതുക്കല്‍ നിന്നു. ശിവ അപ്പോഴും jacket തിരയുകയാണ്.
ശിവയും മാനവും architect ആണ്. രണ്ടുപേരും ഒരു വീട്ടിലാണ് താമസം. ശിവയ്ക്ക് സ്വന്തം എന്ന് പറയാന്‍ ഒരു സഹോദരി മാത്രമേയുള്ളു. അവള്‍ Dubai ല്‍ settled ആണ്. എത്ര നിര്‍ബന്ധിച്ചിട്ടും അവളോടൊപ്പം നില്‍ക്കാന്‍ ശിവ തയ്യാറായിരുന്നില്ല.
കാരണം അവിടെ അവന്‍ നാല് ചുവരുകള്‍ക്കുള്ളില്‍ തടവിലാകും.
യാത്രകളും സാഹസങ്ങളും അവനെന്നും ലഹരിയായിരുന്നു
മാനവ് പെട്ടന്ന് മുറിയിലേക്ക് പോയി ഫോണ്‍ എടുത്ത് ശിവയുടെ ചേച്ചിയെ വിളിച്ചു. പരിഭ്രമത്തോടെ എങ്കിലും തെല്ലും പതിയെ അവന്‍ പറഞ്ഞു.ഏട്ടത്തി…. ശിവ
Ladakh ലേക്ക് പോവുകയാണ് ഋതുവിനെ കാണാന്‍! ഞാന്‍ എന്താ ചെയ്യുക?
മാനവിന്റെ വാക്കുകള്‍ കേട്ട് ആദി ഒന്നു വിറച്ചു!
നീ പോകരുത് എന്ന് പറ…
ഇല്ല ഏട്ടത്തി… ഞാന്‍ പറഞ്ഞാല്‍ അവന്‍ അനുസരിക്കില്ല bag pack ചെയ്യത് പോകാന്‍ നില്‍ക്കുകയാണ്!
മാനവ്, നീയും കൂടെ പോകൂ പ്ലീസ്….
ആഹ്…. കിട്ടി… ശിവയുടെ ശബ്ദം കേട്ടപ്പോള്‍ അവന്‍ ഫോണ്‍ കട്ട് ചെയ്യതു.
എടാ… നീ ഒറ്റക്ക് പോകണ്ട ഞാനും വരാം…
വേണ്ടെടാ ഞാന്‍ ഒറ്റക്ക് പൊയ്‌ക്കോളാം… അവള്‍ക്ക് എന്തോ സ്വകാര്യം പറയാനുണ്ട്! മാത്രമല്ല Office ലെ എന്റെ work കൂടി നീ manage ചെയ്യണം. ഈ ഒരു തവണ കൂടി പ്ലീസ്… ആകാംഷയും സന്തോഷവും നിറഞ്ഞ ഒരു ചെറു ചിരിയോടെ ശിവ പറഞ്ഞു നിര്‍ത്തി.മാനവ് മറുത്തൊന്നും പറയാതെ ശിവയെ പോകാന്‍ അനുവദിച്ചു.
എടാ…സൂക്ഷിച്ചു പോകണം, അവിടെ എത്തുമ്പോള്‍ എന്നെ വിളിക്കണെ… പിന്നെ ഋതുവിനോട് എന്റെ അന്വേഷണം പറയാന്‍ മറക്കല്ലെ….
അതു കേട്ടപ്പോള്‍ ശിവ അവന്റെ മുഖത്തേക്ക് നോക്കി. ഭാവ വ്യത്യാസങ്ങള്‍ ഒന്നും കാട്ടാതെ മാനവ് തിരിഞ്ഞ് മുറിയിലേക്ക് നടന്നു.
3 ദിവസത്തെ യാത്രക്ക് ശേഷം ശിവ Ladakhല്‍ എത്തി. കാതങ്ങള്‍ കടന്ന് ശിവ തന്റെ പ്രണയിനിയെ കാണാന്‍ വന്നിരിക്കുന്നു. ലേ നദിയുടെ തീരത്ത് നില്‍ക്കുകയാണ്. ഫോണ്‍ എടുത്ത് മാനവിനെ വിളിച്ചു.
എടാ… ഞാന്‍ ഇവിടെ എത്തി.. എനിക്ക് കുഴപ്പമൊന്നും ഇല്ല. ഞാന്‍ കുറച്ച് ദിവസം ഇവിടെ നിന്നിട്ട് വരാം..
(പ്രണയാദ്രമായ മിഴികളോടെ ശിവ അവളെ നോക്കി പറഞ്ഞു) നിനക്ക് സുഖമല്ലേ എന്നവള്‍ ചോദിച്ചു…. ആഹ് നിന്റെ തിരക്കുകള്‍ കഴിഞ്ഞ് എന്നെ വിളിച്ചാല്‍ മതി..
തന്റെ മുന്‍പില്‍ കൈ കെട്ടി നിന്ന് പുഞ്ചിരിക്കുന്ന ഋതുവിനെ ശിവ അടുത്തേക്ക് ചേര്‍ത്ത് നിര്‍ത്തി. എന്തിനാണ് നീ എന്നെ ഇങ്ങനെ നോക്കുന്നത്?? എന്താണിത്ര ചിരിക്കാന്‍??
മറുപടിയില്ല

നീ ഓര്‍ക്കുന്നുണ്ടോ നമ്മള്‍ ആദ്യം കണ്ടത്?
4 വര്‍ഷം മുന്‍പ് ശിവ കൂട്ടുകാരുമൊത്ത് ആദ്യമായി Ladakh ലേക്ക് വരുമ്പോഴാണ് ഋതുവിനെ കാണുന്നത്. സുന്ദരി അതുപോലെ തന്റെടിയും
അതേ നദി തീരം… എല്ലാവരും പ്രകൃതിയെ ചിത്രങ്ങളാക്കി മാറ്റുന്ന ധൃതിയിലാണ്..
ശിവ വെറുതെ ചുറ്റും ഒന്ന് കണ്ണോടിച്ചു. ആ നോട്ടത്തില്‍ കണ്ണുകള്‍ ഉടക്കിയത് അവളിലാണ്.
ഏകാകിനിയായി നില്‍ക്കുകയാണ് അവള്‍. മുഖത്ത് നനുത്ത പുഞ്ചിരിയും മിഴികളില്‍ കൗതുകവും വ്യക്തമാണ്! കൈച്ചില്‍ ഒരു camera ഉണ്ടെങ്കിലും ചിത്രങ്ങള്‍ ഒന്നും പകര്‍ത്തുന്നതായി അവന്‍ കണ്ടില്ല. ശിവ മെല്ലെ അവളുടെ അരികിലേക്ക് നടന്നു.
എന്താണ് തിരയുന്നത്?? ചിത്രങ്ങള്‍ എടുക്കുന്നില്ലെ??
പിന്നില്‍ നിന്നുള്ള ചോദ്യം കേട്ട് ഋതു തിരിഞ്ഞു നോക്കി.
”ഒറ്റ കണ്ണന്‍ ക്യാമറയെക്കാള്‍ വ്യക്തമായി നയനങ്ങള്‍ക്ക് ചിത്രം പകര്‍ത്താന്‍ കഴിയും! ആല്‍ബങ്ങളെക്കാള്‍ വേഗത്തില്‍ നമുക്ക് ഇവിടേക്ക് തിരിച്ചെത്താന്‍ സാധിക്കും, ഓര്‍മ്മകളിലൂടെ ‘
ഋതുവിന്റെ വാക്കുകള്‍ ശിവയുടെ മനസ്സില്‍ തടഞ്ഞു. ശിവ സ്വയം പരിചയപ്പെടുത്തി, ഋതുവും. MBBS final year student ആണ്.പരീക്ഷ കഴിഞ്ഞു കിട്ടിയ അവധി ആഘോഷിക്കാന്‍ എത്തിയതാണ് അവള്‍. പ്രകൃതി ഭംഗിയും മുന്‍പ് പോയ യാത്രാനുഭവങ്ങളും പങ്കുവെച്ച് ആ സംഭാഷണം മുന്‍പോട്ട് നീങ്ങി.
ഒതുങ്ങി കൂടിയുള്ള ശിവയുടെ സ്വഭാവം ഋതുവിനെ അവനിലേക്ക് വലിച്ചടുപ്പിച്ചു. അതേ സമയം പ്രണയവും കുടുംബവും ഒക്കെ ഒരു തളച്ചിടലാണ്… ജീവിത കാലം മുഴുവന്‍ ബന്ധനങ്ങളില്ലാതെ ഒരു പക്ഷിയെ പോലെ സ്വതന്ത്രനാവണം എന്ന തീരുമാനമുള്ള ശിവയുടെ മനസ്സിന് അവളുമായുള്ള സൗഹൃദം ഉപേക്ഷിക്കാന്‍ ആയില്ല!
ആദ്യം message കള്‍ പിന്നെ വിളികള്‍, നീണ്ട സംസാരങ്ങള്‍, ഒരുമിച്ചുള്ള യാത്രകള്‍…. ഇരുവരുടെയും സൗഹൃദം ദൃഢമായി തുടങ്ങി.ശിവയും ഋതുവും മാത്രമായി യാത്രകള്‍ ചെയ്യാന്‍ തുടങ്ങി. പതിയെ സൗഹൃദം പ്രണയത്തിലേക്ക് വഴുതി വീണു. ഋതുവിന്റെ വീട്ടുകാര്‍ക്ക് സന്തോഷം, അവളുടെ പഠനം കഴിഞ്ഞ് വിവാഹം നടത്താം എന്നും തീരുമാനിച്ചു. വളരെ വേഗം 2 വര്‍ഷം കടന്നുപോയി…
ഓര്‍മ്മകള്‍ ഓരോന്നും ഋതുവിനോട് വിവരിക്കുന്നതിനിടയില്‍ ചുറ്റുമുള്ളവര്‍ ശിവയെ തുറിച്ച് നോക്കുന്നത് അവന്‍ അറിഞ്ഞു… ചില കണ്ണുകളില്‍ സഹതാപമായിരുന്നു!

ഒരു ദിവസം ശിവ ഋതുവിനെ വിളിച്ചു. നീ വരുന്നോ എന്റെ കൂടെ ശ്രീലങ്കയിലേക്ക്???
ലളിത ജീവിതങ്ങള്‍ക്ക് ഇടയിലേക്ക് ഒരെത്തിനോട്ടം
കേള്‍ക്കേണ്ട താമസം ഋതു വരാന്‍ തയ്യാര്‍!
എന്നാല്‍ അവളുടെ വീട്ടില്‍ നിന്ന് അര്‍ദ്ധ സമ്മതമേ ഉണ്ടായിരുന്നുള്ളു…
നക്കിള്‍സിലെ ഒരു സായാഹ്നത്തില്‍ ശിവയുടെ സാഹസിക കഥകള്‍ കേട്ടിരിക്കുമ്പോള്‍ ഋതുവിന് പെട്ടന്ന് ഒരു മോഹം paragliding –
ഒരേ സമയം ഭയപ്പെടുത്തുന്നതും കൗതുകം ഉണര്‍ത്തുന്നതുമായ സാഹസിക യാത്ര തുടങ്ങി. ഒരു പൂമ്പാറ്റയെ പോലെ അവള്‍ പാറി നടന്നു. പക്ഷേ അധികനേരം അവള്‍ക്ക് പറക്കാനായില്ല!
ചിറകറ്റ് അവള്‍ നിലം പതിച്ചു!
ആ നിമിഷം ശിവയുടെ ഹൃദയം നിന്നു പോയത് പോലെ അവനു തോന്നി. താഴെ ഇറങ്ങി ഓടി എത്തിയപ്പോള്‍… ചുവന്ന മഷി പുരണ്ടത് പോലെ അവളുടെ മേനി ആകെ രക്തം!
തലയ്ക്ക് ചുറ്റും ഒരു പ്രകാശ വലയമായി അവ ഒഴുകി പടരുകയാണ്. കണ്‍മുന്നില്‍ തന്റെ പാതി ജീവന്‍ പൊലിഞ്ഞു പോയി.ശിവയ്ക്ക് കാലുകള്‍ ഭൂമിയില്‍ വേരുറച്ചതായി തോന്നി. ഒന്നു പൊട്ടി കരയാന്‍ കൂടി കഴിഞ്ഞില്ല!
ഋതു പോയതില്‍ പിന്നെ ശിവ ആരോടും മിണ്ടാതെ ആയി, ഏതു നേരവും ഇരുട്ട് നിറഞ്ഞ മുറിയില്‍ ഇരിപ്പാണ്….
ഒരു വര്‍ഷത്തെ treatement നു ശേഷമാണ് Office ല്‍ പോയി തുടങ്ങിയത്.. ഒരിക്കല്‍
Office ല്‍ നിന്ന് ആരോടും പറയാതെ ഇറങ്ങി പോയി. എല്ലാവരുടെ മനസ്സിലും ആശങ്കയുടെ കനല്‍ വാരി വിതറി, അവന്‍ തിരികെ എത്തിയത് ആഴ്ച്ചകള്‍ പിന്നിട്ടാണ്….
എവിയായിരുന്നു എന്ന ചോദ്യത്തിന്, ഋതുവിനെ കാണാന്‍ ladakh ലേക്ക് പോയതാണ് എന്നായിരുന്നു ശിവയുടെ മറുപടി!

അവള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു ലേ നദീ തീരം… ശിവയോടൊപ്പം ഒരുപാട് നേരം അവിടെ ചിലവഴിക്കണം എന്ന് അവളെപ്പോഴും പറയുമായിരുന്നു. ഋതു! അവള്‍ എന്നും ഇവിടെയുണ്ടാവും…….
ശിവയുടെ മിഴികള്‍ ഈറനണിഞ്ഞു.. ആരുടെയോ കരങ്ങള്‍ അവന്റെ തോളിലമര്‍ന്നു..
ശിവ പതിയെ തിരിഞ്ഞു നോക്കി.
മാനവ് നീ എന്താണിവിടെ???
എനിക്ക് നിന്നെ കാണണമെന്ന് തോന്നി, ഇവിടേക്ക് പോന്നു…. നിന്റെ ഋതുവിന് സുഖമല്ലേ? അതു കേട്ടപ്പോള്‍ ശിവയില്‍ നിന്നും സങ്കടങ്ങളുടെയും വേദനകളുടെ കെട്ടഴിഞ്ഞു.. നദിയേക്കാള്‍ വേഗത്തില്‍ ശിവയുടെ കണ്ണുനീര്‍ ഒഴുകി….
സമയം ഇഴഞ്ഞു നീങ്ങി…
നമുക്ക് പോകണ്ടെ??office ല്‍ work Pending ആണ്…. മാനവ് പറഞ്ഞു.
ശിവ നദിക്ക് അരികിലേക്ക് നടന്നു…. ലേ ശാന്തമായി ഒഴുകുകയാണ്….
അവന്‍ ആരോടെന്നില്ലാതെ നേരെ നോക്കി പറഞ്ഞു. ഋതു… ഞാന്‍ പോയി വരാം….

ശിവയുടെ മനസ്സില്‍ ഭ്രാന്തമായ ഋതുഭേതങ്ങള്‍ നിറയ്ക്കാന്‍ ഇനിയും അവള്‍ വിളിക്കും!

നിരുപമ എസ് രാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News