വധ ഗൂഢാലോചനക്കേസ്; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

വധ ഗൂഢാലോചനക്കേസില്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ഹര്‍ജിയില്‍ വിശദീകരിക്കുന്നു.തന്നെ കേസില്‍പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്നും  എഫ് ഐ ആര്‍ റദ്ദാക്കിയില്ലെങ്കില്‍ കേസ് സി ബി ഐയ്ക്ക് വിടണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതിയായ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ക്രൈംബ്രാഞ്ച് തനിയ്ക്കെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്രകുമാറും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസെന്നും ഹര്‍ജിയില്‍ പറയുന്നു.ഡി ജി പി, ബി. സന്ധ്യയുടെയും എ ഡി ജി പി എസ് ശ്രീജിത്തിന്‍റെയും അറിവോടെയാണ് ഗൂഢാലോചനയെന്നും ആരോപിച്ചിട്ടുണ്ട്.

എഫ് ഐ ആര്‍ റദ്ദാക്കിയില്ലെങ്കില്‍ കേസന്വേഷണം സി ബി ഐയ്ക്ക് വിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് മതിയായ തെളിവില്ലെന്ന് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചത് തങ്ങളുടെ ആക്ഷേപം ശരിവെക്കുന്നതാണെന്നും  ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മുതിര്‍ന്ന അഭിഭാഷകനായ ബി രാമന്‍ പിള്ള മുഖേനയാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്.ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News