സിൽവർ ലൈൻ ; പ്രതിപക്ഷം സുപ്രീംകോടതിയിൽ പോയാലും മറ്റൊരു വിധി ഉണ്ടാവാൻ സാധ്യതയില്ലെന്ന് നിയമ വിദഗ്ധർ

സിൽവർ ലൈൻ പദ്ധതിക്കായി സർവ്വെ തുടരാമെന്ന് ഹൈക്കോടതി.ഏതാനും ഹർജിക്കാരുടെ ഭൂമിയിൽ സർവ്വെ തടഞ്ഞ സിംഗിൾ ബഞ്ചിൻ്റെ ഇടക്കാല ഉത്തരവ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് റദ്ദാക്കി. ഡി പി ആർ തയ്യാറാക്കിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കണമെന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റ നിർദേശവും ചീഫ് ജസ്റ്റിസ് റദ്ദാക്കി . പ്രതിപക്ഷം ഇനി സുപ്രീം കോടതിയിൽ പോയാലും മറ്റൊരു വിധി ഉണ്ടാവാൻ സാധ്യതയില്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സർവ്വെ നടത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് , സിംഗിൾ ബഞ്ചിൻ്റെ ഇടക്കാല ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്.സർവ്വെയ്ക്ക് നിയമപരമായ തടസം ഇല്ലന്നും പാരിസ്ഥിതിക ആഘാതപഠനം നടത്തുന്നതിന് സർവ്വെ ആൻറ് ബൗണ്ടറി ആക്ട് പ്രകാരം സർവ്വെ നടത്താമെന്നും കോടതി വ്യക്തമാക്കി.

ഹർജിക്കാരുടെ ഭൂമിയിൽ സർവെ തടത്ത സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലാണ് ചീഫ് ജസ്റ്റീസ്എസ്.മണികുമാറും ജസ്റ്റീസ്
ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ചിൻ്റെ ഉത്തരവ്.

വ്യക്തമായ കാരണങ്ങൾ പറയാതെയാണ് സിംഗിൾ ബഞ്ച് സർവ്വെ തടഞ്ഞതെന്ന സർക്കാർ വാദം ഡിവിഷൻ ബഞ്ച് ശരിവച്ചു. സാമൂഹിക ആഘാത പഠനത്തിനും നഷ്ടപരിഹാരം നൽകുന്നതിനുമാണ് സർവ്വെ നടത്തുന്നതെന്ന സർക്കാർ വാദവും കോടതി അംഗീകരിച്ചു.

ഡി പി ആർ തയ്യാറാക്കിയതിൻ്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റ നിർദേശവും ചീഫ് ജസ്റ്റിസ് റദ്ദാക്കി .ഡി പി ആറിൻ്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ചെലവ് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ഡി പി ആർ പരിഗണനയിലാണന്നും അന്തിമ അനുമതി നൽകിയിട്ടില്ലെന്നുമായിരുന്നു കേന്ദ്ര നിലപാട്.

ഡി പി ആറിന് അനുമതി നൽകാത്ത സാഹചര്യത്തിൽ , ഭൂമി ഏറ്റെടുക്കൽ നിര്‍ത്തിവെയ്ക്കുന്നതാവും ഉചിതമെന്നും കേന്ദ്ര നിലപാട് എടുത്തു. കേന്ദ്ര സർക്കാരിൻ്റെ ഈ നിലപാട് കോടതി കണക്കിലെടുത്തില്ല. ഡിവിഷൻ ബഞ്ചിൻ്റെ അനുമതി ലഭിച്ചതോടെ സർവ്വെ നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാം.

ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചാലും വ്യത്യസ്ഥ തീരുമാനം ഉണ്ടാകില്ലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.

നിയമപരമായും രാഷ്ട്രീയമായും സർക്കാരിന് ലഭിച്ച അംഗീകാരമാണ് ഡിവിഷൻ ബഞ്ച് ഉത്തരവ് എന്നും നിയമവിദഗ്ധർ വിലയിരുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News