കുതിരവട്ടം മാനസിക കേന്ദ്രത്തില്‍ നിന്ന് രണ്ട് അന്തേവാസികള്‍ ചാടിപ്പോയി

കുതിരവട്ടം മാനസിക കേന്ദ്രത്തില്‍ നിന്ന് രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. ഉമ്മുക്കുല്‍സു ചാടിപ്പോയത് കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാര്‍ഡില്‍ നിന്ന്. മറ്റൊരു വാര്‍ഡില്‍ കഴിഞ്ഞിരുന്ന ഷംസുദ്ദീനും ചാടിപ്പോയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൊലപാതകത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് അഡീഷണല്‍ ഡി എം ഒ ഇന്ന് ഡി എം ഒ യ്ക്ക് റിപ്പോര്‍ട്ട് നല്‍കും

കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാര്‍ഡില്‍ നിന്നാണ് മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിയായ ഉമ്മുക്കുല്‍സു ചാടിപ്പോയത്. കെട്ടിടത്തിന്റെ ഭിത്തി വെള്ളം ഉപയോഗിച്ച് കുതിര്‍ത്ത് പാത്രം കൊണ്ട് തുരന്ന നിലയില്‍ ആയിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. രാവിലെ അഞ്ചരയ്ക്കാണ് സംഭവം. രാവിലെ ഏഴ് മണിയോടെ കുളിക്കാന്‍ കൊണ്ടു പോകുന്നതിനിടെയാണ് നടക്കാവ് സ്വദേശിയായ ഷംസുദ്ദീന്‍ ഓടിപ്പോയത്. സംഭവങ്ങളില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അന്തേവാസിയുടെ കൊലപാതകത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡി എം ഒ യുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി മാനസിക കേന്ദ്രം അധികൃതരുടെ മൊഴിയെടുത്തു.

ബുധനാഴ്ച രാത്രി കൊലപാതകം നടന്നിട്ടും ആശുപത്രി അധികൃതര്‍ അറിഞ്ഞത് വ്യാഴാഴ്ച പുലര്‍ച്ചെയാണ്. തര്‍ക്കമുണ്ടായ ഉടന്‍ ഒരാളെ മറ്റൊരു സെല്ലിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രക്കാരിയെ പരിശോധിക്കാത്തത് വിമര്‍ശനത്തിനിടയാക്കി. വീഴ്ച ഉണ്ടായോ എന്നതടക്കമുള് ഉ കാര്യങ്ങളാണ് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി സംഭവം നടന്ന ദിവസം ജോലിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരുടേയും മൊഴിയെടുത്തു.

മറ്റ് അന്തേവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സുരക്ഷാ ജീവനക്കാരുടെ കുറവ് വലിയ പ്രശ്‌നമാകുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News