കെ റെയില്‍: വികസനത്തിന് തടസം നിന്നവർക്കുള്ള തിരിച്ചടിയാണ് കോടതിവിധി: എ വിജയരാഘവന്‍

വികസനത്തിന് തടസം നിന്നവർക്കുള്ള തിരിച്ചടിയാണ് കോടതിവിധിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കെ റെയില്‍ പദ്ധതിയെ ബിജെപിയും കോൺഗ്രസും ഒരുമിച്ച് എതിർക്കുകയാണ്. കേരളം വളരുന്നത് ബിജെപിക്ക് ഇഷ്ടമല്ലെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.

കെ റെയിലിന്റെ സര്‍വേ തടഞ്ഞ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സര്‍വ്വെ തടഞ്ഞ സിംഗിള്‍ ബഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് റദ്ദാക്കി. സിൽവർ ലൈൻ പദ്ധതി സർവേ നടപടികൾ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് റദ്ദാക്കിയത്.

ഡിപിആർ തയാറാക്കിയതിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നതും ഒഴിവാക്കി. ഇതോടെ സർവേ നടപടികളുമായി സർക്കാരിനു മുന്നോട്ടു പോകുന്നതിനു തടസമുണ്ടാവില്ല. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഉത്തരവ്.

സാമൂഹികാഘാത പഠനത്തിന്‍റെ ഭാഗമായി സർവേ ആൻഡ് ബൗണ്ടറി ആക്ട് പ്രകാരം സർവേ നടത്തുന്നതിൽ തെറ്റെന്താണെന്നു ഡിവിഷൻ ബെഞ്ച് നേരത്തെ വാദത്തിനിടെ വാക്കാൽ ചോദിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News