കേരളത്തിനെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി യോഗി

കേരളത്തിനെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയതാണെന്നാണ് യോഗിയുടെ ന്യായികരണം. ബംഗാളിലും കേരളത്തിലും അക്രമം കൂടുതലാണെന്നും യോഗി പറഞ്ഞു.

അതേസമയം യോഗിയെ രൂക്ഷമായി വിമര്‍ശിച്ച് സീതാറാം യെച്ചൂരി രംഗത്തെത്തി. നിരവധി കേസില്‍ പ്രതിയായ ഉള്ള യോഗി ആദിത്യനാഥ് കേരളത്തെ വിമര്‍ശിക്കുന്നതിന് മുമ്പ് ആത്മപരിശോധന നടത്തണമെന്ന് യെച്ചൂരി തിരിച്ചടിച്ചു. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി.

തെരഞ്ഞെടുപ്പിന് മുമ്പ് തന്റെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നാണ് യോഗിയുടെ ന്യായീകരണം. ബംഗാളിലും കേരളത്തിലും ഏറ്റവും കൂടുതല്‍ രാഷ്ട്രിയ അക്രമങ്ങള്‍ നടത്തിനെക്കുറിച്ചാണ് താന്‍ സൂചിപ്പിച്ചത് എന്നാണ് യോഗി ആദിത്യനാഥ്‌ന്റെ പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കാനായില്ലെങ്കില്‍ യുപി കേരളവും ബംഗാളും കശ്മീരും ആയി മാറാന്‍ അധിക സമയം എടുക്കില്ലെന്നും അതുകൊണ്ട് തെറ്റുപറ്റാതെ സൂക്ഷിക്കണമെന്നുമായിരുന്നു യോഗി നേരത്തെ പറഞ്ഞിരുന്നത്. അതേസമയം യോഗിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി.

യുപിയില്‍ പരാജയഭീതി ബിജെപിയെ വല്ലാതെ അലട്ടുന്നുണ്ടെന്നും അതിനാലാണ് വിദ്വേഷ പരാമര്‍ശവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തുന്നതെന്ന് യച്ചുരി വിമര്‍ശിച്ചു.. നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള യോഗി ആദിത്യനാഥ് ആത്മപരിശോധന നടത്തണമെന്നും കര്‍ഷകരെ ഇടിച്ചുകൊന്ന ബിജെപിയുടെ കേന്ദ്രമന്ത്രിയുടെ മകനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരെ രാജ്യം മറന്നിട്ടില്ല എന്നും യച്ചുരി വിമര്‍ശിച്ചു.

ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്, ലൗ ജിഹാദിന്റെ പേരില്‍ ആള്‍ക്കാരെ തല്ലിക്കൊല്ലുകയാണെന്നും രാജ്യത്തെ മികച്ച സംസ്ഥാനമായി കേന്ദ്രസര്‍ക്കാര്‍ തന്നെ തിരഞ്ഞെടുത്ത കേരളവുമായി ഉത്തര്‍പ്രദേശിനെ താരതമ്യം ചെയ്യാനുള്ള യാതൊരു അവകാശവും യോഗിക്കില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വലിയ തിരിച്ചടി നേരിടുമെന്ന സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്ന പിന്നാലെയാണ് കേരളവും ബെഗളും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളെ ഉന്നം വച്ചുള്ള യോഗിയുടെ പരാമര്‍ശങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News