അമ്പലമുക്ക് കൊലപാതകം ; ഇരയുടെ കുടുംബത്തിന് സിപിഐഎം കൈത്താങ്ങ്

അമ്പലമുക്കിൽ കൊല്ലപ്പെട്ട സസ്യോദ്യാനത്തിലെ ജീവനക്കാരി വിനീതയുടെ കുടുംബത്തിന് സിപിഐഎമ്മിന്‍റെ കൈത്താങ്ങ്. വീനീതയുടെ കുടുംബത്തിന് സിപിഐഎം വീട് വെച്ച് നൽകും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സിപിഐഎം ഏറ്റെടുക്കും. സിപിഐഎം നെടുമങ്ങാട് ഏരിയാ കമ്മറ്റിയാണ് തീരുമാനം എടുത്തത്.

അമ്പലമുക്കിലെ സസ്യോദ്യാനത്തിൽ കൊല്ലപ്പെട്ട ജീവനക്കാരി വിനീതയുടെ ദുരിതപൂർണ്ണമായ സാഹചര്യം തിരിച്ചറിഞ്ഞാണ് സിപിഐഎം ഈ തീരുമാനം എടുത്തത്. നിലവിൽ ആസ്ബറ്റോസ് ഇട്ട വീട്ടിലെ പരിമിതമായ ജീവിത സാഹചര്യത്തിൽ ജീവിക്കുന്ന ഇവരുടെ ദുരിത ജീവിതം തിരിച്ചറിഞ്ഞാണ് സിപിഐഎം നെടുമങ്ങാട് ഏരിയാ കമ്മറ്റി തീരുമാനം എടുത്തത്.

വിനീതയുടെ കുട്ടികളുടെ പഠനചിലവും സിപിഐഎം വഹിക്കും. ഇപ്പോൾ താമസിക്കുന്ന വീടിനടുത്തായി ആയി മറ്റൊരു സ്ഥലം വാങ്ങി വീട് വെച്ച് നൽകാനാണ് സിപിഐഎം തീരുമാനിച്ചത്.

സസ്യോദ്യാനത്തിലെ ജീവനക്കാരിയായിരുന്ന വീനീതയുടെ ഭർത്താവ് രണ്ട് വർഷങ്ങൾക്ക് മുൻപ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.ഇതോടെ വീനീതയാണ് ഈ കുടുംബത്തിൻറെ ചിലവുകൾ നോക്കിയിരുന്നത്.

സ്വകാര്യ സ്ഥാപനത്തിലെ സെക്യുരിറ്റി ജീവനക്കാരനായിരുന്ന വിനീതയുടെ അച്ഛൻറെ തുച്ഛ വരുമാനം ആണ് ഈ കുടുംബത്തിൻറെ ഏക ആശ്രയം . ഇത് തിരിച്ചറിഞ്ഞാണ് കുടുംബത്തെ സഹായിക്കാൻ സിപിഐഎം രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here