കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ സീനിയര്‍  ക്ലര്‍ക്ക്  പി സി പ്രദീപ് കുമാറിനെ  വിജിലന്‍സ് പിടികൂടി. കെട്ടിടം പേര് മാറ്റുന്നത് സംബന്ധിച്ച് കൈക്കൂലി വാങ്ങിയതിനാണ് നടപടി.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പ്രദീപ് കുമാര്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.  കാറില്‍ വച്ച് പണം കൈമാറുന്നതിനിടെയാണ്  പൊലീസ് പിടികൂടിയത്.

ആദ്യം 10,000 രൂപ നല്‍കി. പിന്നീട് 15,000 രൂപ കൂടി ഇയാള്‍ ആവശ്യപ്പെട്ടതോടെ  വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here