മഹാരാജാസിലെ ചങ്ങാതിമാര്‍ ലൈലയുമായി വരുന്നു

ആന്റണി വര്‍ഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ലൈല’ യുടെ ചിത്രീകരണം തുടങ്ങി. തിങ്കളാഴ്ച്ച രാവിലെ ചോറ്റാനിക്കര അപ്പുമനയില്‍ വെച്ച് ചിത്രത്തിന്റെ പൂജയും, സ്വിച്ചോണ്‍ കര്‍മവും നടന്നു. ചടങ്ങില്‍ ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ഡോ.പോള്‍സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാറനില്‍ ഡോ. പോള്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം-ബബ്ലു നിര്‍വ്വഹിക്കുന്നു. സഹ നിര്‍മ്മാണം- ഗോള്‍ഡന്‍ എസ് പിക്‌ച്ചേഴ്‌സ്. ഒരു മുഴുനീള ക്യാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഒരു കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് ആന്റണി വര്‍ഗീസ് ഈ ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ അനുരാജ് ഒ.ബി കഥ തിരക്കഥ സംഭാഷണമെഴുതുന്നു.

ആന്റണിക്കൊപ്പം ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തില്‍,കിച്ചു ടെല്ലുസ്, നന്ദന രാജന്‍,ശിവകാമി, ശ്രീജ നായര്‍ തുടങ്ങിയവര്‍ക്കൊപ്പം, നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം-അങ്കിത്ത് മേനോന്‍,എഡിറ്റര്‍ കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ്,പി ആര്‍ ഒ-ശബരി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here